Sunday, September 20, 2026

ബൈക്ക് യാത്രയ്ക്ക് വിസമ്മതിച്ചു:
യുവതിയെ ഹെൽമറ്റു കൊണ്ട് ആക്രമിച്ച് യുവാവ്; തിരിച്ചടിച്ച് യുവതി;
പരിക്കുകളോടെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചണ്ഡീഗഢ് : ബൈക്ക് യാത്രയ്‌ക്കുളള ക്ഷണം നിരാകരിച്ചതിന് യുവതിയെ യുവാവ് ഹെൽമറ്റ് കൊണ്ട് ആക്രമിച്ചു. ഹരിയാനയിലാണ് സംഭവം. സംഭവത്തിന്റെ സിസിടീവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയാണ്‌. ഹരിയാന സ്വദേശി കമലാണ് ബൈക്ക് യാത്രയ്‌ക്ക് വിസമ്മതം പ്രകടിപ്പിച്ചതിനെ തുടർന്ന് യുവതിക്കെതിരെ ഹെൽമറ്റ് ആക്രമണം നടത്തിയത്.

പരിക്കുകളെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. പ്രതിയുടെ മേൽ വിവിധ തരത്തിലുളള വകുപ്പുകൾ ചുമഴ്‌ത്തിയുളള എഫ് ഐ ആർ ആണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്. ബൈക്കിൽ വന്ന യുവാവ് ഓട്ടോ റിക്ഷ തടഞ്ഞതിനു പിന്നാലെ യുവതി വണ്ടിയിൽ നിന്നും ഇറങ്ങുന്നത് വീഡിയോയിലുണ്ട് . ഇരുവരും സംസാരിച്ചു നിൽക്കുകയും ഒടുവിൽ അക്രമത്തിൽ കലാശിക്കുകയുമായിരുന്നു. ഇതിന് ശേഷം യുവതി ബാഗ് കൊണ്ട് തിരിച്ചടിക്കുന്നതും വീഡിയോയിലുണ്ട്.

Related Articles

Latest Articles