Wednesday, September 23, 2026

തീവ്രമല്ല, അതിതീവ്ര വൈറസ്; ആശ്വാസ വാര്‍ത്തയുമായി ആരോഗ്യ വിദഗ്ധര്‍

ദില്ലി: യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസിനെ ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധര്‍. ഇപ്പോള്‍ കണ്ടെത്തപ്പെട്ടിട്ടുള്ള യുകെ വൈറസ് രോഗം തീവ്രമാക്കാന്‍ കഴിവുള്ള രോഗകാരിയല്ല. അങ്ങനെ തെളിയിക്കുന്ന ഒരു വിവരങ്ങളും പുറത്തുവന്നിട്ടില്ല. അതിനാല്‍ തന്നെ വലിയ ആശങ്ക വേണ്ടതില്ലെന്നും പറയുന്നു. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വെബിനാറിലാണ് ദില്ലി എയിംസ് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഈ വിഷയത്തെ സംബന്ധിച്ച്‌ സംസാരിച്ചത്.

ഇന്ത്യയില്‍ ഇതുവരെ 25 പേരിലാണ് യുകെ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരെല്ലാം തന്നെ മാനദണ്ഡങ്ങളനുസരിച്ച്‌ ഐസൊലേഷനിലാണുള്ളത്. ഈ വൈറസിന്റെ വ്യാപനം തടയേണ്ടതുണ്ട്. അതേസമയം വലിയ തോതിലുള്ള ആശങ്ക ഇതെച്ചൊല്ലി ആവശ്യമില്ലെന്നും ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം ചൂണ്ടിക്കാട്ടി. പുതിയ വാക്‌സിന്‍ ഫലപ്രദമായിരിക്കില്ലെന്ന പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും, അങ്ങനെയൊരു മുന്‍വിധിയിലേക്ക് നാമിപ്പോള്‍ എത്തേണ്ടതില്ലെന്നും ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ഇനിയും കൃത്യമായി പാലിക്കേണ്ടതുണ്ട്. അക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നത് ഗുണകരമല്ലെന്നും ഫോര്‍ട്ടിസ് ആശുപത്രിയില്‍ നിന്നുള്ള ഡോ. ജെ സി സൂരി പറഞ്ഞു. രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെന്നും മെഡിക്കല്‍ സംഘം ചൂണ്ടിക്കാട്ടി.

Related Articles

Latest Articles