തൃശ്ശൂർ: കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഴീക്കോട് സ്വദേശി കൈതവളപ്പില്‍ നസീറിന്‍റെ മകള്‍ അമല്‍ (22) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കൊടുങ്ങല്ലൂരിലെ മുഗൾ അപ്പാർട്ട്‌മെൻറിലുള്ള ഫ്ലാറ്റിലെ അടച്ചിട്ട മുറിയിലാണ് അമലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വയനാട് വിംസ് മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് അമല്‍. കൊടുങ്ങല്ലൂര്‍ പോലിസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

