Friday, January 9, 2026

അമിത് ഷായുമായി കൂടിക്കാഴ്ച്ച; മുഹമ്മദ് ഷമി ബിജെപിയിലേയ്‌ക്ക്? അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാ‌ർത്ഥിയായി ഇന്ത്യൻ പേസർ മത്സരിച്ചേക്കുമെന്നും റിപ്പോർട്ട്

ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിൽ തകർപ്പൻ പ്രകടനം നടത്തി ആരാധകരുടെ ഹൃദയം കവർന്ന താരമാണ് ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി. ഫൈനലിലെ തോൽവിക്ക് ശേഷം ഇന്ത്യൻ ടീമിനെ ആശ്വസിപ്പിക്കാനായി ഡ്രസിങ് റൂമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഹമ്മദ് ഷമിയെ ആലിംഗനം ചെയ്തത് ക്യാമറ കണ്ണുകൾ ഒപ്പിയെടുക്കുകയും ചെയ്തിരുന്നു. പിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി മുഹമ്മദ് ഷമിയുടെ ജന്മനാടായ അംറോഹയിൽ ഒരു ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ ഉത്തരവിട്ടതും വലിയ വാർത്തയായി.

ഇപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാ‌ർത്ഥിയായി മുഹമ്മദ് ഷമി മത്സരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ്. അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രിയും അമിത് ഷായ്ക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനുമൊപ്പമുള്ള ചിത്രങ്ങൾ ഷമി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. ഇതോടെ അഭ്യൂഹങ്ങൾക്ക് ബലമേറുകയാണ്.

ഇതിന് പുറമെ ബിജെപി നേതാവ് അനിൽ ബലൂനിയുടെ ദില്ലിയിലെ വസതിയിൽ സംഘടിപ്പിച്ച ഈഗാസ് ആഘോഷത്തിൽ മുഹമ്മദ് ഷമി പങ്കെടുത്തിരുന്നു. ഈ ചടങ്ങിൽ വച്ചാണ് താരം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്.

Related Articles

Latest Articles