തിരുവനന്തപുരം: ഔദ്യോഗിക ഭാഷക്കായുള്ള പാർലമെന്റിന്റെ ആദ്യ ഉപസമിതി കൺവീനർ ശ്രീ രാം
ചന്ദർ ജംഗ്ര എം പി യുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് തിരുവനന്തപുരത്തെ ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. പ്രതിരോധ മന്ത്രാലയം,ദില്ലി വ്യോമസേനാ ആസ്ഥാനം, ദക്ഷിണ വ്യോമസേനാ ആസ്ഥാനം എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ സംഘത്തെ അനുഗമിച്ചു.
ദക്ഷിണ വ്യോമസേനയുടെ സീനിയർ അഡ്‌മിനിസ്‌ട്രേഷൻ ഓഫീസർ എയർ വൈസ് മാർഷൽ ബി.വി. ഉപാധ്യായ ദക്ഷിണ വ്യോമസേനയുടെ പരിധിയിൽ ഔദ്യോഗിക ഭാഷ നടപ്പാക്കുന്നതിലുള്ള പുരോഗതി സംഘത്തെ ധരിപ്പിച്ചു. ദക്ഷിണ വ്യോമസേനയുടെ ശ്രമങ്ങളെ കമ്മിറ്റി അഭിനന്ദിക്കുകയും വേണ്ട സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.

