Friday, May 3, 2024
spot_img

ബ്രിട്ടീഷ് സന്ദർശനത്തിൻ്റെ 125ാം വർഷ സ്മരണാർത്ഥമായി സ്‌മാരകം ; ലണ്ടനിൽ സ്വാമി വിവേകാനന്ദൻ്റെ പ്രതിമ സ്ഥാപിച്ച് മേയർമാരായ ഗസൻഫാർ അലിയും ലിയ കൊളാസ്സികോയും

ഹാരോ: ലണ്ടനിലെ ഹാരോ പട്ടണത്തിൽ സ്വാമി വിവേകാനന്ദൻ്റെ പ്രതിമ സ്ഥാപിച്ചു. സ്വാമി വിവേകാനന്ദൻ്റെ ബ്രിട്ടീഷ് സന്ദർശനത്തിൻ്റെ 125ാം വർഷ സ്മാരകമായാണ് ഈ ശിൽപ്പം സ്ഥാപിച്ചത്. 1895ലാണ് സ്വാമിജി ആദ്യമായി ബ്രിട്ടൻ സന്ദർശിച്ചത്. ഹാരോ ആർട്സ് സെൻ്ററിനു മുന്നിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഹാരോ മേയറായ കൗൺസിലർ ഗസൻഫാർ അലി, ബ്രെൻ്റ് മേയറായ കൗൺസിലർ ലിയ കൊളാസ്സികോ എന്നിവർ ചേർന്ന് പ്രതിമ അനാച്ഛാദനം ചെയ്തു.

പോർട്ലാൻ്റ് ഗ്രാനൈറ്റിലാണ് വിവേകാനന്ദ സ്വാമികളുടെ ശിൽപ്പം നിർമ്മിച്ചിരിക്കുന്നത്. രാമകൃഷ്ണ വേദാന്ത സെൻ്റർ യുകെയുടെ മഠാധിപതിയായ സ്വാമി സർവസ്ഥാനന്ദ ചടങ്ങിൽ പങ്കെടുത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. സ്വാമി രാമകൃഷ്ണാനന്ദ രചിച്ച വിവേകാനന്ദ പഞ്ചകം ചൊല്ലിയാണ് ചടങ്ങിൻ്റെ ഉത്ഘാടനം നടത്തിയത്.ചടങ്ങിൽ ശിൽപ്പം നിർമ്മിച്ച ടോം നിക്കോൾസ് ഉൾപ്പെടെ അനേകം പ്രമുഖർ പങ്കെടുത്തു.

ഹാരോ പട്ടണത്തിൻ്റെ മുൻ മേയർ കൗൺസിലർ മൃണാൾ ചൗധരിയുടെ സ്വപ്നമായിരുന്നു ഈ ശിൽപ്പമെന്നും അത് അനാച്ഛാദനം ചെയ്യാനായതിൽ അതീവ സന്തുഷ്ടനാണെന്നും ഹാരോ മേയർ കൗൺസിലർ ഗസൻഫാർ അലി വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles