Sunday, October 4, 2026

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം; സൈനിക ചര്‍ച്ച ഇന്ന്; ചൈനയ്ക്ക് ശക്തമായ താക്കീത് നൽകിയേക്കും

ശ്രീനഗർ: ലഡാക്ക് അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ചൈന സൈനിക ചർച്ച ഇന്ന് നടക്കും. 14 മാസത്തിനിടെ 12 ആം തവണയാണ് ഇരു സേനകളും തമ്മിൽ ചർച്ച നടത്തുന്നത്. രാവിലെ 10.30ന് ആരംഭിക്കുന്ന ചർച്ചയിൽ, ഗോഗ്ര ഹൈറ്റ്‌സില്‍ നിന്നുള്ള സൈനിക പിന്മാറ്റം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായേക്കും. ചൈനീസ് ഭാഗമായ മോൾഡോയിൽ വച്ചാണ് ഇരു സേനാ വിഭാഗങ്ങളുടെയും കമാൻഡർമാർ തമ്മിലുള്ള ചർച്ച നടക്കുക.

കയ്യേറ്റ മേഖലകളിലെ പിന്മാറ്റം അടക്കമുള്ള മുൻ ധാരണകൾ പാലിയ്ക്കാത്തതിലുള്ള കടുത്ത അത്യപ്തി ഇന്ത്യ ചർച്ചയിൽ ഉന്നയിക്കും. ഏപ്രിൽ 9 നായിരുന്നു ഇരു സേനാവിഭാഗങ്ങളുടെയും കമാൻഡർമാർ അവസാനമായി കൂടിക്കാഴ്ച നടത്തിയത്. അതേസമയം അതിര്‍ത്തി തര്‍ക്ക വിഷയവുമായി ബന്ധപ്പെട്ട് ജൂലായ് 14ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശ്ങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ചര്‍ച്ച നടത്തിയിരുന്നു. അന്നത്തെ കൂടിക്കാഴ്ചയില്‍ അതിര്‍ത്തി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് പ്രാധാന്യം നല്‍കിയത്. ഒപ്പം കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ വേഗത്തിലാക്കണമെന്ന് ഇരു രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles