Sunday, May 5, 2024
spot_img

ഇനി ആ കളി നടക്കില്ല മേപ്പടിയാൻ സുഡാപ്പികൾക്ക് കൊടുത്തത് എട്ടിന്റെ പണി | Meppadiyan

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ പുതിയ ചിത്രമാണ് മേപ്പടിയാൻ. നവാഗതനായ വിഷ്‍ണു മോഹനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മാത്രമല്ല ഉണ്ണി ആദ്യമായി നിർമ്മാതാവാകുന്നു സിനിമ കൂടിയാണിത്. വലിയ കൈയ്യടിയാണ് ചിത്രത്തിന് ലഭിക്കുന്നത്. മസില്‍ പെരുപ്പിക്കുന്ന കഥാപാത്രങ്ങളില്‍ നിന്ന് ഒരു വേഷപ്പകർച്ചയ്ക്ക് വേണ്ടിയുള്ള പരിശ്രമവുമായിരുന്നു ഉണ്ണി മുകുന്ദന് ‘മേപ്പടിയാൻ എന്ന ചിത്രം.

പ്രേക്ഷകരെ നിരാശരാക്കാത്ത ചലച്ചിത്രാനുഭവം തന്നെയാണ് തീയറ്ററിലും. പതിവ് മാനറിസങ്ങളെല്ലാം മാറ്റിവെച്ചാണ് ഇത്തവണ ഉണ്ണി മുകുന്ദൻ കഥാപാത്രത്തിന്റെ കുപ്പായം ധരിച്ചിരിക്കുന്നത്. കുടുംബപ്രേക്ഷകരെ മുന്നില്‍ക്കണ്ട് തന്നെ ഒരു ത്രില്ലര്‍ ആഖ്യാനം സ്വീകരിക്കുമ്പോള്‍ പതറാതിരിക്കാൻ വിഷ്‍ണു മോഹന് സാധിച്ചിട്ടുണ്ട്.

പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മികച്ച ഒരു ഫാമിലി ത്രില്ലറാണ് മേപ്പടിയാൻ. വളരെ റിയലിസ്റ്റിക്കായി കഥ പറയുന്ന ആദ്യപകുതി. അതിനേക്കാൾ മികച്ച ട്വിസ്റ്റുകൾ നിറച്ച രണ്ടാംപകുതിയും ക്ലൈമാക്‌സും. ആലങ്കാരികമായി പറഞ്ഞാൽ ആദ്യപകുതിയിൽ ഒരു സത്യൻ അന്തിക്കാട് സിനിമയും രണ്ടാം പകുതിയിൽ ഒരു ജീത്തു ജോസഫ് സിനിമയും കണ്ടപ്രതീതി. ഒരു നവാഗത സംവിധായകന്റെ മികച്ച എൻട്രി കൂടിയാവുകയാണ് മേപ്പടിയാൻ. തിരക്കഥയും സംഭാഷണവും സംവിധാനവുമെല്ലാം നിർവഹിച്ച വിഷ്ണു മോഹൻ മലയാളസിനിമയ്ക്കുള്ള ഭാവി മുതൽക്കൂട്ടാണെന്ന് ഉറപ്പിച്ചുപറയാം.

മികച്ച കാസ്റ്റിങ്ങാണ് ചിത്രത്തിന്റെ മികവ്. പല സിനിമകളിലും പേരിനുമുഖംകാണിച്ചുപോകുന്ന കഥാപാത്രങ്ങളുണ്ട്. എന്നാൽ മേപ്പടിയാനിൽ എല്ലാ കഥാപാത്രങ്ങൾക്കും അവരുടേതായ പ്രാധ്യാന്യം കഥാഗതിയിൽ നൽകിയിട്ടുണ്ട്. ഉണ്ണി മുകുന്ദൻ എന്ന നടനെ മലയാളസിനിമ വേണ്ട വിധം വിനിയോഗിച്ചിട്ടില്ല എന്ന തിരിച്ചറിവ് കൂടി മേപ്പടിയാൻ നൽകുന്നുണ്ട്. താരത്തെക്കാൾ ഉണ്ണിയിലെ നടനെ ചിത്രം അടയാളപ്പെടുത്തുന്നുണ്ട്. ജീവിതത്തോട് ചേർന്നുനിൽക്കുന്ന സാധാരണക്കാരനായ കഥാപാത്രമായും ഇനി ഉണ്ണിയെ സംവിധായകർക്ക് ധൈര്യമായി പ്ലേസ് ചെയ്യാം.

ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് സംവിധായകനും സ്ക്രപ്റ്റ് റൈറ്ററുമായ ധീരജ് ദിവാകർ ചെക്കാട്ട്.

ഉണ്ണി മുകുന്ദൻ സിനിമ “മേപ്പടിയാൻ ” തീയേറ്ററുകൾ ഹൗസ്ഫുൾ ആക്കി മുന്നേറുന്നു.. സാധാരണ ഒരു സിനിമ ഇറങ്ങുമ്പോൾ ഉള്ള ഡീ ഗ്രേയ്ഡിംഗ് ടീമുകളെ പേടിച്ചാണ് പലരും സിനിമ ഇറക്കുന്നത്.. പരമാവധി അവരെ പ്രകോപിപ്പിക്കാതെ വളരെ ആത്മ സംയമനത്തിൻ്റെ പാതയിൽ ആണ് സിനിമ രണ്ടാഴ്ചക്കാലം പിന്തുടരുന്നത്,. പക്ഷേ മരക്കാർ പോലുള്ള സിനിമ എന്നിട്ടും ഡീഗ്രേയ്ഡ് ഭീഷണി ഫാൻസിൽ നിന്ന് ഉൾപ്പടെ നേരിട്ടു.. മോഹൻലാൽ സിനിമ ആയത് കൊണ്ട് മാത്രം അത് ഡീഗ്രേഡിംഗിനെ കഷ്ടിച്ച് അതിജീവിച്ചു..

മേപ്പടിയാനിലും അതുപോലെ ഒരു ദുരന്തം സംവിധായകനും നടനും പ്രതീക്ഷിച്ചിരുന്നു.. ആക്രമണമാണ് ഏറ്റവും വലിയ പ്രതിരോധം എന്ന് മനസ്സിലാക്കിയ ഉണ്ണി മുകുന്ദൻ മതവർഗ്ഗീയ വാദികളെ ആദ്യം തന്നെ അങ്ങോട്ട് കേറി തലമണ്ടക്കിട്ട് അടിച്ചു കൊണ്ടാണ് സിനിമ ഇറക്കിയത്..

സുഡാപ്പി ടീമുകൾ ഡീഗ്രേഡിംഗ് പ്ലാൻ ചെയ്ത് വരുന്നതിന് മുമ്പ് തന്നെ ദേശീയതയുടെ ആദ്യ ആണി ഉണ്ണി മുകുന്ദൻ അടിച്ചു… അതോടെ സുഡുക്കൾ ഒന്ന് പതറി.. രണ്ടാമത് ആലോചിച്ച് വരുമ്പോഴേക്കും അവൻ്റെ ഒക്കെ ശവമടക്കിന് സംവിധായകൻ വിഷ്ണു മോഹൻ്റെ സേവാഭാരതി ആംബുലൻസും എത്തി…
പിന്നെ സുഡാപ്പികൾക്ക് നിവർന്ന് നിൽക്കാൻ സമയം കിട്ടുന്നതിന് മുമ്പ് സിനിമ കത്തിക്കയറി.. മികച്ച അഭിപ്രായ രൂപീകരണം കൂടി സിനിമയ്ക്ക് വന്നതോടെ ഡീ ഗ്രേയ്ഡിംഗ് ടീമുകൾ നിരാശരായി..
ദേ കണ്ടോ ആണൊരുത്തൻ ഇങ്ങനെ അങ്ങോട്ട് കേറി വട്ടം നിന്നാൽ തീരുന്നതെ ഉള്ളൂ.. നിൻ്റെ ഒക്കെ മറ്റേടത്തെ ഡീഗ്രേയ്ഡിംഗ്…

പോരാത്തതിന് ചെക്കൻ ഒരുഹനുമാൻ ഉപാസകനാണ് ഒരു വിധപ്പെട്ട നെഗറ്റിവിറ്റി ഒന്നും അവിടെ ചിലവാകില്ല….
പിന്നെ മേപ്പടിയാൻ ഡീഗ്രേയ്ഡിങ്ങ് ഏട്ട് നിലയിൽ 3G യതോടെ ഈ മതം നോക്കി സിനിമ വിലയിരുത്തൽ ഒന്നും ഇനി ജനങ്ങൾക്കിടയിൽ ചിലവാകില്ല… ഈ സെലക്ടീവ് ഡീഗ്രേയ്ഡിംഗ് പരമ്പരകൾ കണ്ടപ്പോൾ തന്നെ സാധാരണക്കാർക്ക് ഇതിന് പിന്നിലുള്ള ചേതോവികാരം മനസ്സിലായി, ‘
എന്തായാലും ഉണ്ണി മുകുന്ദനെപ്പോലെ നട്ടെല്ലുള്ള താരങ്ങൾ മലയാള സിനിമയ്ക്ക് പ്രതീക്ഷയാണ്… തീയേറ്ററിൽ ആളെക്കൂട്ടാൻ സ്വന്തം സംസ്കാരത്തെയും പൈതൃകത്തെയും താറടിച്ച് മാത്രം പരിചയമുള്ള ഊളകൾക്കും അതിന് ഗതികേട് കൊണ്ട് വിധേയപ്പെടുന്ന മലയാളം സിനിമ ഇൻഡസ്ട്രിക്കും പുത്തൻ പ്രതീക്ഷയാണ് മേപ്പടിയാൻ്റെ വിജയം…

ഒരു സിനിമ നിരവധി മനുഷ്യരുടെ കൂട്ടായ പരിശ്രമത്തിൻ്റെ ഭാഗമാണ്.. ഓരോ സിനിമയ്ക്ക് പിന്നിലും ഒരുപാട് ജീവിതങ്ങളുടെ കണ്ണീരും വിയർപ്പും ഉണ്ട്..
ഒരു സിനിമ പ്രീപ്രൊഡക്ഷൻ പ്രൊഡക്ഷൻ പോസ്റ്റ് പ്രൊഡക്ഷൻ എന്നിങ്ങനെ അതിസങ്കീർണ്ണമായ നിരവധി ഘടകങ്ങൾ അതിലെ കഷ്ടപ്പാടുകൾ ഒത്തു ചേർന്നാണ് സിനിമ ജനിക്കുന്നത്.. ഒരു വർഷം മലയാളത്തിൽ ഇറങ്ങുന്നത് 150 നു മുകളിൽ ചിത്രങ്ങളാണ് അതിൽ പകുതിഎണ്ണം പോലും വിജയിക്കുന്നില്ല.. പല സിനിമയുടെ പേര് പോലും നമുക്ക് അറിയാൻ കഴിയുന്നില്ല… സ്വാഭാവികമായിത്തന്നെ അത്തരം വെല്ലുവിളി നേരിടുമ്പോഴാണ് ഈ മാതിരി ഡീഗ്രേയിഡിംഗ് കൂടി…

ഒരു സിനിമ ഇറങ്ങി നമുക്ക് ഇഷ്ടമല്ലങ്കിൽ അതിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി വിമർശിക്കാം. അതിന് സ്വാതന്ത്ര്യം ഉള്ള നാടാണ് നമ്മുടേത്.. പക്ഷേ അഭിനയിച്ചവരുടെ സംവിധാനം ചെയ്തവരുടെ മതം നോക്കി മനപ്പൂർവ്വം
അതിനെ ഡീഗ്രേയ്ഡിങ്ങ് നടത്തുന്ന ആ മാതിരി തന്തയില്ലാത്തരം കൊണ്ട് ഇനി ഇറങ്ങാതിരിക്കാൻ മേപ്പടിയാനിൽ നിന്ന് കിട്ടിയ തിരിച്ചടി സുഡാപ്പികൾക്ക് ഒരു പാoമാകണം…
നിൻ്റെ ഒക്കെ ആ മാതിരി കളി ഒക്കെ ഒരു പരിധിക്കപ്പുറം മറുവശത്തെ ശക്തിപ്പെടുത്തുകയേ ഉള്ളൂ.. മണ്ടത്തരം ജന്മാവകാശമാണങ്കിലും ആ വഴി കൂടി ഒന്ന് ചിന്തിക്കുക.. എന്നും ധീരജ് ദിവാകർ ചെക്കാട്ട്…പറയുന്നു.

Related Articles

Latest Articles