Friday, April 26, 2024
spot_img

‘ബിജെപി സ്ഥാനാർത്ഥികൾ ശത്രുവല്ല: സമാജ്‌വാദി പാർട്ടിയ്ക്ക് വോട്ട് ചെയ്യണമെന്ന പ്രഖ്യാപനത്തിൽ താൻ ഖേദം പ്രകടിപ്പിക്കുന്നു’; തുറന്നുപറഞ്ഞ് കർഷക നേതാവ് ടികായത്ത്

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റ് നരേഷ് ടികായത്ത്.

ഇനി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി-രാഷ്‌ട്രീയ ലോക് ദൾ(SP-RLD) സഖ്യത്തിന് പിന്തുണ നൽകുമെന്ന പ്രസ്താവനയിലാണ് ഖേദം പ്രകടിപ്പിച്ച് നരേഷ് ടികായത് രംഗത്ത് വന്നിരിക്കുന്നത്.

മാത്രമല്ല എല്ലാ പാർട്ടികളുടേയും സ്ഥാനാർത്ഥികളെ സ്വാഗതം ചെയ്യുമെന്നും ബിജെപി ഒരിക്കലും തങ്ങളുടെ ശത്രുവല്ലെന്നും നരേഷ് ടികായത്ത് വ്യക്തമാക്കുന്നു

‘ഏത് പാർട്ടിക്കാർക്കും എന്നെ ഏത് സമയത്തും സന്ദർശിക്കാം. പക്ഷേ ഒരു രാഷ്‌ട്രീയ പാർട്ടിയേയും പിന്തുണയ്‌ക്കാനില്ല. ബിജെപി സ്ഥാനാർത്ഥികൾ ഒരിക്കലും ശത്രുക്കളല്ല, ആർക്ക് വേണമെങ്കിലും എന്നെ വന്ന് കാണുകയോ അനുഗ്രഹം വാങ്ങുകയോ ചെയ്യാമെന്നും’ നരേഷ് ടികായത്ത് പറഞ്ഞു.

അതേസമയം തിരഞ്ഞെടുപ്പിൽ SP-RLD സഖ്യത്തിന്റെ സ്ഥാനാർത്ഥികളെ അതാത് മണ്ഡലങ്ങളിൽ പിന്തുണയ്‌ക്കണമെന്ന് നരേഷ് ടികായത്ത് അണികളോട് നേരത്തെ അഭ്യർത്ഥിച്ചിരുന്നു.

Related Articles

Latest Articles