metta-submitted-report-due-to-the-problem-watsapp-faced
ദില്ലി : രാജ്യത്ത് ഉടനീളം വാട്സ് ആപ്പ് സേവനങ്ങൾക്ക് തടസം നേരിട്ട സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിച്ച് മെറ്റ. നേരത്തെ സംഭവത്തിൽ സർക്കാർ റിപ്പോർട്ട് തേടിയിരുന്നു. രാജ്യത്തുണ്ടായ വാട്സ് ആപ്പ് സേവന തടസങ്ങളുമായി ബന്ധപ്പെട്ടുള്ള നടപടി ക്രമങ്ങളുടെ ഭാഗമായാണ് സർക്കാർ റിപ്പോർട്ട് തേടിയത്. അതേസമയം, വാട്ട്‌സ്ആപ്പ് സമർപ്പിച്ച റിപ്പോർട്ടിന്റെ ഉള്ളടക്കം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ചൊവ്വാഴ്‌ച്ചയുണ്ടായ പ്രവർത്തന തടസത്തിന്റെ പിന്നിലെ കാരണങ്ങൾ അറിയിക്കാൻ ഐടി മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. തകരാർ ഉണ്ടായതിന് പിന്നാലെ വാട്ട്‌സ്ആപ്പും മെറ്റയും സാങ്കേതിക പിശക് മൂലമാണ് തകരാർ സംഭവിച്ചതെന്ന് അവകാശപ്പെടുന്ന ഒരു പ്രസ്‌താവന പുറത്തിറക്കിയിരുന്നു.
ഗവൺമെന്റിന്റെ നോഡൽ സൈബർ സുരക്ഷാ ഏജൻസിയായ ഐസിഇആർടിക്ക് വാട്ട്‌സ്ആപ്പ് തകരാറിന്റെ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ മെറ്റയോട് ആവശ്യപ്പെട്ടത്. വാട്ട്‌സ്ആപ്പിന്റെ എക്കാലത്തെയും ദൈർഘ്യമേറിയ തകരാറുകളിലൊന്നാണ് ചൊവ്വാഴ്‌ച്ച ഉച്ചയോടെ ഉണ്ടായത്. ഈ സേവന തടസം ഏതാണ്ട് രണ്ട് മണിക്കൂറോളം നീണ്ടുനിന്നു.
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…
റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…
കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…