Sunday, May 5, 2024
spot_img

വാട്സ് ആപ്പ് നിശ്ചലമായ സംഭവം; സർക്കാരിന് വിശദമായ റിപ്പോർട്ട് സമർപ്പിച്ച് മെറ്റ

ദില്ലി : രാജ്യത്ത് ഉടനീളം വാട്സ് ആപ്പ് സേവനങ്ങൾക്ക് തടസം നേരിട്ട സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിച്ച് മെറ്റ. നേരത്തെ സംഭവത്തിൽ സർക്കാർ റിപ്പോർട്ട് തേടിയിരുന്നു. രാജ്യത്തുണ്ടായ വാട്സ് ആപ്പ് സേവന തടസങ്ങളുമായി ബന്ധപ്പെട്ടുള്ള നടപടി ക്രമങ്ങളുടെ ഭാഗമായാണ് സർക്കാർ റിപ്പോർട്ട് തേടിയത്. അതേസമയം, വാട്ട്‌സ്ആപ്പ് സമർപ്പിച്ച റിപ്പോർട്ടിന്റെ ഉള്ളടക്കം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ചൊവ്വാഴ്‌ച്ചയുണ്ടായ പ്രവർത്തന തടസത്തിന്റെ പിന്നിലെ കാരണങ്ങൾ അറിയിക്കാൻ ഐടി മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. തകരാർ ഉണ്ടായതിന് പിന്നാലെ വാട്ട്‌സ്ആപ്പും മെറ്റയും സാങ്കേതിക പിശക് മൂലമാണ് തകരാർ സംഭവിച്ചതെന്ന് അവകാശപ്പെടുന്ന ഒരു പ്രസ്‌താവന പുറത്തിറക്കിയിരുന്നു.

ഗവൺമെന്റിന്റെ നോഡൽ സൈബർ സുരക്ഷാ ഏജൻസിയായ ഐസിഇആർടിക്ക് വാട്ട്‌സ്ആപ്പ് തകരാറിന്റെ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ മെറ്റയോട് ആവശ്യപ്പെട്ടത്. വാട്ട്‌സ്ആപ്പിന്റെ എക്കാലത്തെയും ദൈർഘ്യമേറിയ തകരാറുകളിലൊന്നാണ് ചൊവ്വാഴ്‌ച്ച ഉച്ചയോടെ ഉണ്ടായത്. ഈ സേവന തടസം ഏതാണ്ട് രണ്ട് മണിക്കൂറോളം നീണ്ടുനിന്നു.

Related Articles

Latest Articles