Monday, May 6, 2024
spot_img

വിഖ്യാത ബ്രിട്ടീഷ് സംവിധായകന്‍ മൈക്കിള്‍ ആപ്റ്റഡ് വിടവാങ്ങി

ബ്രിട്ടീഷ് സംവിധായകന്‍ മൈക്കിള്‍ ആപ്റ്റഡ് അന്തരിച്ചു. 79 വയസായിരുന്നു. കോൾ മൈനേഴ്സ് ഡോട്ടർ,ഗൊറില്ലാസ് ഇൻ ദി മിസ്റ്റ് തുടങ്ങിയ സിനിമകൾ
ഒരുക്കിയ അദ്ദേഹം 1998ൽ ജേയിംസ് ബോണ്ട് ചിത്രം ദി വേൾഡ് ഈസ് നോട്ട് ഇനഫും സംവിധാനം ചെയ്തിട്ടുണ്ട്.

അപ്പ് സീരീസാണ് മെക്കിളിന്റെ ഏറ്റവും ശ്രദ്ധനേടിയ സൃഷ്ടി. വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ നിന്നുള്ള 14 ബ്രിട്ടൻ സ്വദേശികളുടെ ജീവിതമാണ് ഈ സീരിസിൽ അദ്ദേഹം പ്രമേയമാക്കിയത്. പതിനാല് പേരുടെയും ഏഴ് വയസ്സ് മുതലുള്ള കഥ അദ്ദേഹം ചിത്രീകരിച്ചു. 1964ൽ തുടങ്ങിയ സീരീസ് 2019വരെ പുറത്തിറങ്ങി.

Related Articles

Latest Articles