Monday, May 27, 2024
spot_img

ഇന്ത്യൻ താരങ്ങളുടെ അമ്മക്ക് വിളിച്ചു; ബൂംറയ്ക്കും സിറാജിനും നേരെ വംശീയാധിക്ഷേപം, ചീത്തവിളി ; പരാതി നല്‍കി ടീം ഇന്ത്യ

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബൂംറയ്ക്കും നേരെ വംശീയാധിക്ഷേപം. ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് സിറാജിനും ജസ്പ്രീത് ഭുംറയും വംശീയാധിക്ഷേപത്തിന് ഇരയായി.

മദ്യപിച്ച എത്തിയ സിഡ്‌നിയിലെ കാണികളാണ് സിറാജിനും ഭുംറയ്ക്കുമെതിരെ വംശീയാധിക്ഷേപം നടത്തിയത്. മത്സരത്തിന്റെ രണ്ടാം ദിനവും മൂന്നാം ദിനവും അധിക്ഷേപം നേരിട്ടതോടെ ഇന്ത്യന്‍ സംഘം പരാതി അറിയിച്ചു. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ,രോഹിത് ശര്‍മ,ആര്‍ അശ്വിന്‍ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ തങ്ങളുടെ സഹതാരങ്ങള്‍ക്ക് വംശീയാധിക്ഷേപം നേരിടേണ്ടി വന്നതായി പരാതിപ്പെട്ടു.

കുരങ്ങന്‍ന്മാര്‍, സ്വയം ഭോഗികള്‍ മുതല്‍ അമ്മയെ ചേര്‍ത്തുളള തെറികള്‍ വരെ താരങ്ങള്‍ക്ക് കേള്‍ക്കേണ്ടി വന്നു. മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ അവസാന സെഷനില്‍ സിറാജ് ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുന്ന സമയത്താണ് സംഭവം നടന്നത്.

തുടര്‍ന്ന് അംപയര്‍മാരായ പോള്‍ റൈഫലിന്റെയും പോള്‍ വില്‍സന്റെയും നിര്‍ദേശാനുസരണം സുരക്ഷാ ജീവനക്കാര്‍ ഇടപെട്ടു. ഇന്ത്യന്‍ താരങ്ങളുടെ സുരക്ഷാ ജീവനക്കാര്‍ മൈതാനത്തെ സുരക്ഷാ ജീവനക്കാരോട് ഇക്കാര്യം അറിയിക്കുകയും ഐസിസിയുടെ സുരക്ഷാ ജീവനക്കാരടക്കം രംഗത്തെത്തുകയും ചെയ്തിരുന്നു. നിലവില്‍ ഇക്കാര്യത്തില്‍ ഇനി നടപടി കൈകൊള്ളേണ്ടത് ക്രിക്കറ്റ് ഓസ്‌ട്രേലിയാണ്.

Related Articles

Latest Articles