ടെഹ്‌റാൻ : ഇറാനുമായുള്ള സംഘർഷം പതിനൊന്നാം ദിനത്തിലേക്ക് കളിക്കുന്നതിനിടെ ഇറാനിലെ ആറ് വിമാനത്താവളങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ . ഇറാന്റെ പടിഞ്ഞാറൻ, കിഴക്കൻ, മധ്യ ഭാഗങ്ങളിലുള്ള ആറോളം വിമാനത്താവളങ്ങളിലാണ് ആക്രമണം നടന്നതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.മിസൈലുകൾ സംഭരിക്കുന്നതിനും വിക്ഷേപിക്കുന്നതിനും വേണ്ടിയാണ് ഈ വിമാനത്താവളങ്ങൾ ഉപയോഗിച്ചിരുന്നതെന്നും സൈന്യം പറഞ്ഞു. ആക്രമണത്തിൽ പതിനഞ്ചിലധികം ഇറാനിയൻ വ്യോമസേന വിമാനങ്ങൾ നശിപ്പിച്ചതായാണ് വിവരം.
ഇറാന്റെ സൈനിക ശേഷി ദുർബലപ്പെടുത്തുന്നതിനായി ഐഡിഎഫ് ആക്രമണങ്ങൾ ശക്തമാക്കുകയാണെന്നും, ഇസ്രായേലിന്റെ സുരക്ഷ ഉറപ്പാക്കാനും വ്യോമമേധാവിത്വം നിലനിർത്താനും ലക്ഷ്യമിടുന്നതായും ഇസ്രയേൽ പ്രസ്താവനയിലൂടെ അറിയിച്ചു.
അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ ഇറാനിയൻ സൈനിക കേന്ദ്ര കമാൻഡ് വക്താവ് ‘ചൂതാട്ടക്കാരൻ’ എന്ന് വിശേഷിപ്പിച്ചു. യുദ്ധം തുടങ്ങുന്നത് അദ്ദേഹമായിരിക്കാം, എന്നാൽ അത് അവസാനിപ്പിക്കുന്നത് ഇറാനായിരിക്കുമെന്ന് വക്താവ് മുന്നറിയിപ്പ് നൽകി.

