Tuesday, September 22, 2026

വ്യോമസേനാ വിമാനം കെട്ടിടത്തിന് മുകളിൽ തകർന്നു വീണു; പൈലറ്റ് രക്ഷപെട്ടു; കെട്ടിടത്തിലുണ്ടായിരുന്ന രണ്ടുപേർക്ക് ജീവഹാനി

ജയ്‌പൂർ: വ്യോമസേനയുടെ മിഗ് 21 വിമാനം കെട്ടിടത്തിന് മുകളിലേക്ക് തകർന്നുവീണ് രണ്ടുമരണം. രാജസ്ഥാനിലെ ഹനുമാൻഗഡിലാണ് അപകടം നടന്നത്. പൈലറ്റ് രക്ഷപ്പെട്ടെങ്കിലും കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന രണ്ടുപേർക്ക് ജീവഹാനി. സൂറത്ത്‌ഗഡിൽ നിന്നും പറന്നുയർന്ന വിമാനമാണ് തകർന്നു വീണത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. മരിച്ച രണ്ടുപേർ സ്ത്രീകളാണ്. സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്.

കഴിഞ്ഞ ജനുവരിയിൽ രാജസ്ഥാനിലെ ഭരത്പുരിൽ രണ്ട് വ്യോമസേനാ വിമാനങ്ങൾ കൂട്ടിയിടിച്ച് ഒരു പൈലറ്റിന് ജീവൻ നഷ്ടമായിരുന്നു. സുഖോയ് 30 മിറാഷ് 2000 വിമാനങ്ങളാണ് അന്ന് കൂട്ടിയിടിച്ചത്. കൂട്ടിയിടിയിൽ ഒരു വിമാനം മധ്യപ്രദേശിൽ തകർന്നു വീഴുകയും മറ്റൊന്ന് രാജസ്ഥാനിൽ ലാൻഡ് ചെയ്യുകയുമായിരുന്നു. കഴിഞ്ഞ ആഴ്ച്ച ജമ്മുകശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണിരുന്നു. കൊച്ചിയിൽ കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്റ്ററിനും ഏപ്രിലിൽ അപകടം പിണഞ്ഞിരുന്നു.

Related Articles

Latest Articles