Saturday, September 19, 2026

അമൃത്‌സർ സുവർണ്ണ ക്ഷേത്രത്തിനു സമീപം വീണ്ടും സ്ഫോടനം; ആറുപേർക്ക് പരിക്കേറ്റ ശനിയാഴ്ചത്തെ സ്ഫോടനം നടന്ന അതേ സ്ഥലത്തുണ്ടായ രണ്ടാമത്തെ സ്‌ഫോടനത്തിൽ ഞെട്ടി ജനങ്ങൾ; അന്വേഷണം ഭീകര സംഘടനകളിലേക്ക് ?

അമൃത്‌സർ: പഞ്ചാബിലെ സുവർണ്ണക്ഷേത്രത്തിനു സമീപം വീണ്ടും സ്ഫോടനം. തിങ്കളാഴ്ച പുലർച്ചെ 06:30 നാണ് ഉഗ്രശബ്ദത്തോടെ സ്ഫോടനം നടന്നത്. ശനിയാഴ്ചയും ഏതാണ്ടിതേ പ്രദേശത്ത് സ്ഫോടനം നടന്നിരുന്നു. ഈ സ്‌ഫോടനത്തിൽ ആറുപേർക്കാണ് പരിക്കേറ്റത്. രണ്ടാമത്തെ സ്‌ഫോടനത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ആദ്യസ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപമാണ് രണ്ടാമത്തെ സ്ഫോടനവും നടന്നതെന്ന് പോലീസ് അറിയിക്കുന്നു. ആദ്യം സ്ഫോടനം ഹെറിറ്റേജ് സ്ട്രീറ്റിലെ ഒരു റെസ്റ്റാറന്റിലെ ചിമ്മിനിയിലാണ് ഉണ്ടായത്. എന്തുതരം ആയുധങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള സ്ഫോടനമാണെന്ന് പോലീസ് അറിയിച്ചിട്ടില്ല

ഉന്നത പോലീസ് ഉദ്യോഗസ്ഥരും, ബോംബ് സ്‌ക്വാഡും, ഫോറൻസിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. പക്ഷെ രണ്ട് സ്ഫോടനങ്ങളെയും കുറിച്ചുള്ള വിഷാദശാംശങ്ങൾ ഇനിയും പോലീസ് പുറത്തുവിട്ടിട്ടില്ല. കൂടുതൽ സ്‌ഫോടക വസ്തുക്കൾ പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ടോ എന്ന സംശയത്തിൽ പോലീസ് സമീപപ്രദേശങ്ങളിൽ തിരച്ചിൽ തുടരുകയാണ്. ഗതാഗതം പൂർണ്ണമായും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തടഞ്ഞിട്ടുണ്ട്. ആദ്യ സ്ഫോടനം ഭീകരാക്രമണമല്ലെന്നും അപകടമായിരുന്നെന്നുമാണ് പോലീസ് നിലപാട്. ഈ സമയത്ത് രണ്ടാമത് ഒരു സ്ഫോടനം കൂടി നടന്നത് പോലീസിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Related Articles

Latest Articles