Monday, May 20, 2024
spot_img

ഡോക്ടര്‍ ചമഞ്ഞ് അതിഥി തൊഴിലാളിയുടെ ചികിത്സ; പൊലീസ് കൈയോടെ പൊക്കി

കൊച്ചി: അതിഥി തൊഴിലാളിയായ വ്യാജ ഡോക്ടര്‍ പൊലീസ് പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സബീര്‍ ഇസ്ലാം ആണ് പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്. മാമ്പിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലാണ് ഇയാള്‍ ചികിത്സ നടത്തിയിരുന്നത്.

അതിഥി തൊഴിലാളികളായിരുന്നു പ്രധാനമായും ചികിത്സ തേടിയെത്തിയിരുന്നത്. ഇയാള്‍ ചികിത്സ നടത്തിയ അസം സ്വദേശിനി ബോധരഹിതയായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വ്യാജ ഡോക്ടര്‍ പിടിയിലായത്. സ്റ്റെതസ്‌കോപ്പ്, സിറിഞ്ച്, ഗുളികകള്‍, തുടങ്ങിയവ കണ്ടെടുത്തു.

Related Articles

Latest Articles