Saturday, May 18, 2024
spot_img

അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ തർക്കം; മദ്യലഹരിയിലെന്ന് സംശയം, ഒരാൾ കുത്തേറ്റ് മരിച്ചു

കോഴിക്കോട്: വളയത്ത് അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ തർക്കം. സംഘർഷത്തിൽ ഒരു തൊഴിലാളി കുത്തേറ്റ് മരിച്ചു. ബിഹാർ സ്വദേശി മാലിക് ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി പത്തോടെയാണു സംഭവം നടന്നത്. വളയം-കല്ലാച്ചി റോഡ് പണിക്കായി എത്തിയതാണ് തൊഴിലാളികൽ. ഇവർ മദ്യലഹരിയിലാണ് അക്രമം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ മൃതദേഹം നാദാപുരം ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Latest Articles