Wednesday, May 22, 2024
spot_img

അതിഥികൾ ചില്ലറക്കാരല്ല. അക്രമം നൽകുന്നത് അപായ സൂചന

ഇതൊരു സാധാരണ അക്രമമാണെന്നു തോന്നുന്നുണ്ടോ എന്നതാണ് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. കിഴക്കമ്പലത്ത് ഇന്നലെ അന്യസംസ്ഥാന തൊഴിലാളികൾ നടത്തിയ അക്രമത്തിന്റെ സ്വഭാവം പരിശോധിച്ചാൽ ഇത് പലതിന്റേയും സൂചനയാണ്. കേവലം മദ്യപിച്ചുള്ള അഴിഞ്ഞാട്ടമായി ഈ സംഭവത്തെ കാണാനാകുമോ? മൂവായിരത്തോളം അന്യ സംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഈ ലേബർ ക്യാമ്പിനെ കുറിച്ച് ഇതിനു മുന്നേയും പരാതികൾ ലഭിച്ചിട്ടുണ്ട്. കള്ളിന്റെയും കഞ്ചാവിന്റെയും ലഹരിമരുന്നിന്റെയും കേന്ദ്രമാണ് ഈ സ്ഥലമെന്നാണ് സമീപവാസികൾ പറയുന്നത്. ഇന്നലെ മദ്യപിച്ച് മദോന്മത്തരായി പരസ്പരം തല്ലുകൂടിയ ക്രിമിനലുകൾ ബഹളം കേട്ട് സംഭവ സ്ഥലത്തെത്തിയ നാട്ടുകാരെ സംഘം ചേർന്ന് ആക്രമിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസുകാരെ ആക്രമിച്ചു. ആക്രമിച്ചു എന്നല്ല പറയേണ്ടത് ഇല്ലാതാക്കാൻ ശ്രമിച്ചു എന്നാണ് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ്. എസ് ഐ അടക്കമുള്ള പൊലീസുകാരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കല്ലുകൊണ്ട് തല തല്ലിപ്പൊട്ടിച്ചു. പോലീസ് ജീപ്പിലിട്ട് വാതിലടച്ച് ചവിട്ടിപ്പിടിച്ച് വാഹനത്തിന് തീകൊളുത്തി. വ്യക്തമായ വധശ്രമം. ഭാഗ്യം കൊണ്ട് മാത്രമാണ് പോലീസുകാർ രക്ഷപെട്ടത്. പോലീസിന്റെ ആശയ വിനിമയ സംവിധാനങ്ങളെല്ലാം നശിപ്പിച്ചതിന് ശേഷമായിരുന്നു അക്രമം എന്നത് ശ്രദ്ധേയമാണ്.

വൻ പോലീസ് സന്നാഹം നാട്ടുകാരിൽ നിന്ന് ലഭിച്ച അറിയിപ്പിനെ തുടർന്ന് സ്ഥലത്തെത്തി ലാത്തിച്ചാർജ്ജ് അടക്കമുള്ള നടപടികൾ സ്വീകരിച്ച ശേഷമാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കാനായത്. അന്യ സംസ്ഥാന തൊഴിലാളികൾ എന്ന പേരിൽ റോഹിങ്ഗ്യൻ തീവ്രവാദികളടക്കമുള്ള തീവ്രവാദ ശക്തികൾ കേരളത്തിൽ നുഴഞ്ഞു കയറിയിട്ടുണ്ട് എന്ന മുന്നറിയിപ്പ് സംസ്ഥാന സർക്കാരിന് പല ഏജൻസികളും നൽകിയിട്ടുണ്ട്. രാഷ്ട്രീയപ്പാർട്ടികളുൾപ്പെടെ പല ദേശീയ സംഘടനകളും ഇതുസംബന്ധിച്ച ആശങ്കകൾ പങ്കുവച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ അതിഥി തൊഴിലാളികൾ എന്ന ഓമനപ്പേരുനല്കി പ്രീണിപ്പിക്കാനാണ് ശ്രമിച്ചത്. ജിഷ കൊലപാതകം അടക്കം സംസ്ഥാനത്തെ നടുക്കിയ പല കൊലപാതകങ്ങളും പ്രതികളായത് സർക്കാരിന്റെ ഈ അതിഥികളായിരുന്നു. ലോക്ക് ഡൌൺ കാലത്ത് ആഹാരത്തിന്റെ പേരിൽ കലാപത്തിനൊരുങ്ങിയിട്ടും സർക്കാർ ഉണർന്നില്ല. മാംസ വിഭവങ്ങളില്ലാത്തതിനാൽ സർക്കാർ നൽകിയ സൗജന്യ ഭക്ഷണം റോഡിലേക്ക് വലിച്ചെറിഞ്ഞ തെമ്മാടിക്കൂട്ടത്തെ മെരുക്കാൻ അപ്പോഴും സർക്കാർ ശ്രമിച്ചില്ല. സൗജന്യ റേഷനും ചിക്കൻ ബിരിയാണിയും വിളമ്പി സർക്കാർ സൽക്കരിച്ചു കൊണ്ടിരിക്കുന്ന അതിഥികൾ എന്നാൽ അവരുടെ തനിനിറം കാണിച്ചു തുടങ്ങിയിരിക്കുന്നു എന്ന് നിസ്സംശയം പറയാം.

ഇന്നലെ കിഴക്കമ്പലത്ത് നടന്നത് തീവ്രവാദ സ്വഭാവമുള്ള സംഘർഷമാണ്. നാട്ടുകാർക്ക് നേരെയും പോലീസ് സേനക്ക് നേരെയുമുള്ള അവരുടെ പകയും രോക്ഷവും മദ്യലഹരിയിലാണെങ്കിലും വെളിച്ചത്തു വന്നിരിക്കുന്നു. പൊലീസിലെ ഉന്നതർക്ക് കാര്യം വ്യക്തമായി മനസ്സിലായിട്ടുണ്ടാകണം. ഇനി ആഭ്യന്തര മന്ത്രിക്കു കൂടി കാര്യങ്ങൾ ബോധ്യപ്പെട്ടാൽ നാം രക്ഷപെട്ടു. അനുകൂല സാഹചര്യങ്ങൾ മുതലെടുത്ത് കേരളത്തിലേക്ക് അടിഞ്ഞു കൂടുന്ന തീവ്രവാദ ശക്തികളെ ആട്ടിയോടിക്കാൻ സർക്കാർ ഇനിയും ശ്രമിച്ചില്ലെങ്കിൽ അത് ആത്മഹത്യാപരമായിരിക്കും.

Related Articles

Latest Articles