Sunday, May 19, 2024
spot_img

മിലൻ കാ ഇതിഹാസ് | പരമ്പര -02അധികാരിയുടെ തിസീസും കമ്യുണിസ്റ്റ് അതിമോഹവും | സിപി കുട്ടനാടൻ

കമ്യുണിസ്റ്റ് പാർട്ടി നേതാവായിരുന്ന സഖാവ് ഡോ. ഗംഗാധർ അധികാരി (ഇഎം എസിൻ്റെ രചനകളിൽ ജി. അധികാരി എന്നാണ് വിശേഷിപ്പിച്ചിരിയ്ക്കുന്നത്) രൂപപ്പെടുത്തിയ നയ രേഖയാണ് അധികാരി തിസീസ് എന്നത്. 1946ൽ ആയിരുന്നു ഇതിൻ്റെയും പ്രസിദ്ധീകരണം. ഇതിൽ സോവിയറ്റ് നേതാവ് ലെനിൻ്റെ ‘രാഷ്ട്രങ്ങളുടെ സ്വയം നിർണയാവകാശം’ എന്ന തിയറിയുടെ ഒരു വികലാനുകരണം ചെയ്തു വച്ചിട്ടുണ്ട്.

ലെനിൻ്റെ തിയറി എന്തായിരുന്നുവെന്നാൽ ഉസ്‌ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ, അസർബൈജാൻ, അർമേനിയ, കിർഗിസ്ഥാൻ, കസാഖിസ്ഥാൻ മുതലായ മദ്ധ്യേഷ്യൻ റിപ്പബ്ലിക്കുകളെല്ലാം സ്വത്വമുള്ള ദേശീയതകളാണ്. ബലാറസ് മറ്റൊരു ദേശീയതയാണ്. ബാൾട്ടിക് റിപ്പബ്ലിക്കുകളായ ലിത്‌വാനിയ, എസ്തോണിയ, എന്നിവയും വ്യത്യസ്ഥ ദേശീയതകളാണ്. അതിനാൽ അവർക്ക് സ്വയം നിർണയിയ്ക്കാനുള്ള അവകാശമുണ്ട്. വാസ്തവത്തിൽ ലെനിൻ ഇതൊന്നും അർഥമാക്കിയിരുന്നില്ലെങ്കിലും കടലാസ്സിൽ സ്വയംനിർണയമൊക്കെ ഒരു അടവ്നയം പോലെ എഴുതിവെച്ചു.

ഈ തിയറിയുടെ ചുവടുപറ്റി സഖാവ്. ജി. അധികാരി എഴുതി., സിന്ധികൾ, പഞ്ചാബികൾ, പഷ്ത്തൂണികൾ, കശ്‍മീരികൾ, മദ്രാസികൾ, മലയാളികൾ, കന്നഡിഗർ, തെലുങ്കർ, നോർത്ത് ഈസ്റ്റുകാർ, ബംഗാളികൾ, മറാത്തികൾ തുടങ്ങി 16 വ്യത്യസ്ത സ്വത്വ തലങ്ങൾ ചൂണ്ടിക്കാട്ടി അവ വ്യത്യസ്ഥ ദേശീയതകളാണന്നും. അവർക്ക് സ്വയംനിർണയാവകാശമുണ്ടന്നും അധികാരി എഴുതിപ്പിടിപ്പിച്ചു. ഫലത്തിൽ ഇന്ത്യയും പാകിസ്താനുമായി വിഭജിച്ചാൽ പോര, 16 രാജ്യങ്ങളായി വിഭജിയ്ക്കണമെന്നായിരുന്നു കമ്യുണിസ്റ്റ് മോഹം. ഇത്തരം ദേശവിരുദ്ധ മനോഭാവം പുലർത്തിയ കമ്യുണിസ്റ്റുകളിൽ നിന്നും എത്രയോ ഭേദമായിരുന്നു മുസ്ലീങ്ങൾ എന്ന് നാം ചിന്തിച്ചു പോകുന്നത് ഇത്തരം ചരിത്ര സന്ദർഭങ്ങളിലാണ്.

എന്നാൽ ഈ പരിപാടി കമ്യുണിസ്റ്റുകാർ ചെയ്തത് മറ്റൊരു മുസ്ലിം പ്രീണന പ്രവർത്തനം കണ്ടിട്ടാണെന്ന് വിലയിരുത്തുന്ന ചരിത്രകാരന്മാരുമുണ്ട്. കാരണം, ജി. അധികാരി പറഞ്ഞിയ്ക്കുന്നത് മതാടിസ്ഥാനത്തിലുള്ള വിഭജനമല്ല ദേശീയതയുടെ അടിസ്ഥാനത്തിലാണ് താനും. അങ്ങനെ വരികിൽ സിന്ധികൾ, പഞ്ചാബികൾ, പഷ്ത്തൂണികൾ, കശ്‍മീരികൾ എന്നിവർക്ക് ദേശീയതയുടെ പേരിൽ സ്വയം നിർണയിച്ച് ഇന്ത്യയിൽ നിന്നും മാറിയ ശേഷം പാകിസ്ഥാൻ രൂപപ്പെടുത്താനുള്ള സാഹചര്യം സൃഷ്ടിയ്ക്കാമല്ലോ. ഇങ്ങനെയുള്ള സൈദ്ധാന്തിക പരിപ്രേക്ഷ്യങ്ങൾ നൽകി പാകിസ്ഥാൻ വാദത്തെ പിന്താങ്ങുവാനാണ് കമ്യുണിസ്റ്റുകൾ ശ്രമിച്ചതെന്ന് ഇതിലൂടെ മനസിലാക്കാം.

സ്വതന്ത്രമായ ഇന്ത്യയെ കാത്തിരുന്ന ആഭ്യന്തര അപകടങ്ങളിൽ പ്രധാനപ്പെട്ടത് കമ്യുണിസമായിരുന്നു. പിറന്നു വീണ ഇന്ത്യയെ സായുധ പോരാട്ടത്തിലൂടെ പിടിച്ചെടുത്ത് കമ്യുണിസ്റ്റ് രാഷ്ട്രമാക്കാം എന്ന് മാർക്സിയൻ ദുഷ്ടബുദ്ധിയിൽ ആശയം പൊട്ടിമുളച്ചു. അതിൻ്റെ ഫലമായി 1948 ഫെബ്രുവരി – മാർച്ച് മാസങ്ങളിൽ കൊൽക്കത്തയിൽ നടന്ന അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ രണ്ടാമത്തെ പാർട്ടി കോൺഗ്രസിൽ വച്ച് ഇന്ത്യക്ക് ലഭിച്ച സ്വാതന്ത്ര്യം യഥാർഥമല്ലെന്നും ഇന്ത്യൻ സാഹചര്യങ്ങൾ സായുധ വിപ്ലവത്തിനു പാകമാണെന്നും വിലയിരുത്തി, ആയുധമെടുത്ത് ഇന്ത്യയെ കമ്യുണിസ്റ്റ് വരുതിയിലാക്കാനൊരുമ്പെട്ട പ്രമേയമായ കൽക്കട്ടാ തിസീസ് അവതരിപ്പിയ്ക്കപ്പെട്ടു.

ഇന്ത്യയെ 16 കഷണങ്ങളാക്കി മുറിയ്ക്കണമെന്ന അധികാരി തിസീസും കൽക്കട്ടാ തിസീസിൽ ഉൾപ്പെട്ടിരുന്നു. കൂടാതെ കൽക്കത്തയിലെ പാർട്ടി കോൺഗ്രസ്സിൽ വച്ച് 2 കമ്യുണിസ്റ്റ് പാർട്ടികൾ രൂപീകരിയ്ക്കപ്പെട്ടു. കമ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും, കമ്യുണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാനും. എന്നാൽ പാകിസ്ഥാൻ കമ്യുണിസ്റ്റ് പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കാൻ പാകിസ്ഥാനായി മാറിയ പ്രദേശങ്ങളിൽ ജനിച്ചു വളർന്ന ഒരു വ്യക്തിയും (മുസ്ലീങ്ങൾ ആരും തന്നെ) തയ്യാറായില്ല. പാകിസ്ഥാൻ രൂപീകരണത്തിന് സൈദ്ധാന്തിക പിന്തുണ നൽകിയ കമ്യുണിസ്റ്റുകളാരും തന്നെ പാകിസ്ഥാനിൽ പോകാൻ തയ്യാറായില്ല. പിന്നൊരു തമാശയുണ്ട്. വായനക്കാർക്ക് താത്പര്യമുണ്ടെങ്കിൽ സ്വയം അന്വേഷിച്ചു കണ്ടെത്താവുന്ന തമാശയാണത്. തമാശ എന്തെന്നാൽ അതൊരു വ്യക്തിയുടെ പേരാണ്. സഖാവ്. സജ്ജാദ് സഹീർ.

നമുക്ക് വിഷയത്തിലേക്ക് മടങ്ങിയെത്താം, കോമ്രേഡ് ബി. ടി. രണദിവെ ആയിരുന്നു കൽക്കട്ടാ തിസീസിൻ്റെ പ്രയോക്താവ്. രണദിവെയുടെ വിഡ്ഢിത്തം തലയിലേറ്റിയ കമ്യുണിസ്റ്റ് മണ്ടന്മാർ ഇന്ത്യയിലെമ്പാടും രക്തരൂക്ഷിത രാഷ്ട്രീയ കലാപത്തിന് തുടക്കമിട്ടു. ഇന്ത്യ പിടിച്ചടക്കി കമ്യുണിസ്റ്റ് റിപ്പബ്ലിക്ക് സ്ഥാപിയ്ക്കുക അങ്ങനെ ജനാധിപത്യ ഇന്ത്യയെ കമ്യുണിസ്റ്റ് ഇന്ത്യ ആക്കുക എന്നതായിരുന്നു കലാപത്തിൻ്റെ ലക്‌ഷ്യം.

ഇന്ത്യൻ സൈന്യം രംഗത്തിറങ്ങിയതോടെ സഖാക്കൾ പത്തിമടക്കി. പട്ടാളത്തിൻ്റെ കൈക്കരുത്തിന് സഖാവിൻ്റെ വിപ്ലവ മോഹങ്ങളേക്കാൾ ബലമുണ്ടെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ മാർക്സിസ്റ്റു ഭീരുക്കൾ അടിയറവ് പറഞ്ഞു. കാര്യം മനസ്സിലാക്കിയവർ ജനാധിപത്യത്തിലേക്ക് മടങ്ങാം എന്ന് തീരുമാനിച്ചു. ആർഎസ്എസ് സർസംഘചാലക് മാധവ സദാശിവ ഗോൾവാൾക്കർ തൻ്റെ പ്രസംഗങ്ങളിൽ, കമ്യുണിസത്തെ ഇന്ത്യയുടെ ആഭ്യന്തര ഭീഷണിയായി കണക്കാക്കിയത് എന്തുകൊണ്ടാണെന്നതിന് ഉത്തമോദാഹരണമാണ് കൽക്കത്താ തിസീസ്.

പട്ടാളത്തിൻ്റെ അടി കിട്ടിയിട്ടും കാര്യം മനസിലാകാതിരുന്നവരും അവരുടെ അനന്തര ജീവികളും ഇന്നും ഇന്ത്യൻ കാടുകളിൽ മാവോയിസ്റ്റ് എന്ന പേരിൽ കമ്യുണിസ്റ്റ് ഭീകരരായി കഴിയുന്നു. അവരെ പിന്തുണയ്ക്കാൻ ജനാധിപത്യ മാർഗ്ഗങ്ങൾ ഉപയോഗിച്ചുകൊണ്ട് പ്രവർത്തിക്കുന്ന അർബൻ നക്സലുകളും ഇന്ത്യയിലെ നിത്യ കാഴ്ചയാണ്. ഈ വിഡ്ഢികളുടെ സ്വപ്നം തന്നെ എന്നെങ്കിലും ജനാധിപത്യ ഇന്ത്യയെ അടിപറയിച്ചു കമ്യുണിസ്റ്റ് രാജ്യം സ്ഥാപിയ്ക്കാം എന്നതാണ്. അതിനനുകൂലമാകുന്ന സാഹിത്യ സൃഷ്ടികളുമായി അർബൻ നക്സൽ ജിഹാദി സർക്കിളുകളിൽ നിന്നും സിനിമകൾ വരെ ഇറങ്ങാറുണ്ട്.

എക്കാലവും ഇന്ത്യ എന്ന സിസ്റ്റത്തിനെ ദുർബലമാക്കുവാൻ പ്രയത്നിച്ചിട്ടുള്ളത് കമ്യുണിസ്റ്റ് ഭീകരതയും മുസ്ലിം ഭീകരതയുമാണ്. ഇന്ത്യ എന്ന നമ്മുടെ സിസ്റ്റം ഭയപ്പെട്ടു പോയാൽ അന്ന് തീരും നാം ഈ കാണുന്നതൊക്കെ. അതുകൊണ്ടാണ് ശക്തരായ ഭരണാധികാരികളെ നമ്മൾ എന്നും ആഗ്രഹിയ്ക്കുന്നത്. നരേന്ദ്രമോദിയെപ്പോലുള്ള കരുത്തരായ ഭരണകർത്താക്കൾ കാലത്തിൻ്റെ ആവശ്യമായിത്തീരുന്നത് ഈ പരിസരത്തിലാണ്.

നിരവധി വിയോജിപ്പുകളുള്ളപ്പോഴും ജവഹർലാൽ നെഹ്രുവിനോട് യോജിയ്ക്കാൻ സാധിയ്ക്കുന്നതും ഈ സംഗതിയിൽ മാത്രമാണ്. കാരണം അദ്ദേഹം ഇന്ത്യ എന്ന സംവിധാനത്തെ ശക്തിപ്പെടുത്തി എന്നത് ഒരു വാസ്തവമാണ്. എല്ലാ വിധത്തിലും ജനാധിപത്യ പാതയിലൂടെ മാത്രം ചരിയ്ക്കുന്ന ഒരു സിസ്റ്റമായി ഇന്ത്യയെ നെഹ്‌റു പരിവർത്തനപ്പെടുത്തി.

ഏകാധിപതി ആകുവാൻ എല്ലാ അനുകൂല സാഹചര്യങ്ങളും ഉണ്ടായിരുന്നിട്ടും നെഹ്‌റു അതിനൊരുമ്പെട്ടില്ല എന്നത് അദ്ദേഹത്തിൻ്റെ മഹത്വം തന്നെയാണ്. എന്നാൽ നിരവധി ജനാധിപത്യ വിരുദ്ധ നീക്കങ്ങൾ അദ്ദേഹം നടത്തിയത് ചരിത്രത്തിലുള്ളതിനാൽ അദ്ദേഹത്തെ ജനാധിപത്യ വാദി എന്ന് വിളിയ്ക്കാൻ എനിയ്ക്ക് മനസു വരുന്നില്ല.

അനുബന്ധമായി ഒന്നുകൂടെ ചേർത്തുകൊള്ളട്ടെ., വായനക്കാർ പലരും ചോദിയ്ക്കുന്ന ചോദ്യമാണ് എന്തുകൊണ്ട് നേപ്പാൾ ഇന്ത്യൻ യൂണിയനിൽ ലയിക്കാതെ പോയി എന്ന്. ഹിന്ദു ഭൂരിപക്ഷമായിരുന്ന നേപ്പാൾ, സിക്കിം, ഭൂട്ടാൻ എന്നിവ ബ്രിട്ടീഷുകാരുടെ സംരക്ഷിത രാഷ്ട്ര പദവിയിൽ ഉണ്ടായിരുന്നതായിരുന്നു.

ഇന്ത്യയിലെ മറ്റു നാട്ടുരാജ്യങ്ങളെപ്പോലെ ബ്രിട്ടീഷ് ക്രൗണിൻ്റെ സബ്സിഡറികൾ ആയിരുന്നില്ല ഈ പ്രദേശങ്ങൾ. അതിനാൽ നാട്ടുരാജ്യങ്ങൾക്കായി വിവക്ഷിച്ചിരുന്ന വ്യവസ്ഥകൾ ഈ പ്രദേശങ്ങൾക്ക് ബാധകമായില്ല. കൂടാതെ നേപ്പാൾ ഭൂട്ടാൻ സിക്കിം എന്നിവരുടെ പ്രതിരോധം, വിദേശകാര്യം എന്നിവ കൈകാര്യം ചെയ്തിരുന്നത് ഇന്ത്യ ആയിരുന്നു. അത്തരം സാഹചര്യങ്ങൾ നിലനിന്നതിനാലാണ് നേപ്പാളും ഭൂട്ടാനും ഇന്ത്യൻ യൂണിയനിൽ ചേരാതിരുന്നത്.

തുടരും….

Related Articles

Latest Articles