Friday, September 25, 2026

മിലൻ കാ ഇതിഹാസ്, പരമ്പര – 35 | ദ്വിരാഷ്ട്രവാദം ആദ്യം ഉന്നയിച്ചവരുടെ സ്വാതന്ത്ര്യ സമരം | സി. പി. കുട്ടനാടൻ

ബഹുമാനപ്പെട്ട തത്വമയി ന്യൂസ് വായനക്കാരെ, നമസ്കാരം. കഴിഞ്ഞ ലക്കത്തിൻ്റെ തുടർച്ചയല്ല ഇത്. കാരണം സ്വാതന്ത്ര്യ സമരത്തോട് അനുബന്ധിച്ച ചർച്ചകളിലെല്ലാം തന്നെ ദ്വിരാഷ്ട്രവാദം ആര് ആദ്യമുന്നയിച്ചു എന്നതിനെക്കുറിച്ച് വസ്തുതാ വിരുദ്ധമായ പല കഥകളും പടച്ചുവിട്ടുകൊണ്ട് പ്രതിലോമ ശക്തികൾ തഖിയകളും അടവ് നയങ്ങളുമായി കളം നിറയുന്ന കാഴ്ചകൾ കാണാൻ കഴിഞ്ഞു. എന്നാൽ തെറ്റിദ്ധരിപ്പിയ്ക്കലുകളെ നേരിടാനുള്ള മാർഗം ശരിയായി ധരിപ്പിയ്ക്കൽ എന്നതായതിനാൽ ഇവിടെ അതിന് മുതിരുകയാണ്. മിലൻ കാ ഇതിഹാസിൻ്റെ വായനക്കാർ ഈ വിവരങ്ങൾ മനസ്സിലാക്കിക്കൊണ്ട് ചർച്ചകൾ ചെയ്താൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ നിങ്ങളെ തോൽപ്പിയ്ക്കുവാൻ ആർക്കും സാധിയ്ക്കില്ലെന്ന് ഉറപ്പ് നൽകിക്കൊണ്ട് ഭാരതത്തെ വിഭജിയ്ക്കുവാനുള്ള ദ്വിരാഷ്ട്രവാദം ആരൊക്കെ ഏതൊക്കെ സമയങ്ങളിലാണ് ഉന്നയിച്ചത് എന്ന് പരിശോധിയ്ക്കാം.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇസ്ലാമിന് സ്വന്തമായി ഒരു രാജ്യം വേണം എന്ന് ആദ്യമായി പറഞ്ഞത് സർ. സയ്യദ് അഹമ്മദ്ഖാൻ എന്ന വ്യക്തിയായിരുന്നു. ഇയാൾക്ക് അന്നത്തെ മുസ്ലീങ്ങൾക്കിടയിൽ സാമാന്യം നല്ല പ്രശസ്തിയുണ്ടായിരുന്നു. മുസ്‌ലീങ്ങളുടെ ആധുനിക വിദ്യാഭ്യാസ കാര്യങ്ങളിൽ വിഗഹമായ വീക്ഷണങ്ങൾ വച്ചുപുലർത്തിയത് ഇങ്ങേരായിരുന്നതിനാൽ മുസ്‌ലിം ജനവിഭാഗത്തിന് സ്വീകാര്യനായിരുന്നു ഇയാൾ. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി സ്ഥാപിച്ചത് ഇങ്ങേരാണ്.

1857 മെയ് 10ന് മീററ്റിൽ തുടങ്ങി, വടക്കൻ ഗംഗാ സമതലത്തിലും മദ്ധ്യേന്ത്യയിലും പെട്ടെന്ന് വ്യാപിച്ച് 1858 ജൂൺ 20ന് ഗ്വാളിയാർ ബ്രിട്ടീഷ് കമ്പനിപ്പട അടിച്ചമർത്തിയ പട്ടാള വിപ്ലവം നടക്കുമ്പോൾ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉത്തരവാദപ്പെട്ട പദവിയിലിരുന്ന സയ്ദ് അഹമ്മദ് ഖാൻ. ഇംഗ്ലീഷുകാരോട് അകമഴിഞ്ഞ കൂറ് കാട്ടുകയും, വിപ്ലവം അടിച്ചമർത്താൻ അവരുടെ പക്ഷത്തു നിന്നു സജീവമായി പങ്കുകൊള്ളുകയും ചെയ്തു. ഇതിൽ പ്രീതിപ്പെട്ട ബ്രിട്ടീഷ് സർക്കാർ സയ്‌ദിന് പല ബഹുമതികളും നൽകി. സർ സ്ഥാനം മുതൽ ഭാരത നക്ഷത്രം എന്നർത്ഥം വരുന്ന സ്റ്റാർ ഓഫ് ഇന്ത്യ എന്ന ഉയർന്ന പദവി വരെ.

സയ്‌ദിൻ്റെ പിതാവ് മുഗൾ കൊട്ടാരത്തിലെ ജീവനക്കാരനായിരുന്നു. മുഗൾ കൊട്ടാരത്തിലെ പരാധീനതകൾ നേരിട്ടനുഭവിച്ച സയ്‌ദിന് ഇനിയൊരിക്കലും മുഗൾ ഭരണം തിരിച്ചു വരില്ലെന്ന ഉറച്ച ബോദ്ധ്യമുണ്ടായിരുന്നു. അതിനാൽ ഇംഗ്ലീഷുകാരല്ലാതെ ആരാണിവിടെ ഭരിക്കാൻ യോഗ്യർ എന്ന വിലയിരുത്തലിലേക്ക് അയാൾ എത്തിച്ചേർന്നു. ഇംഗ്ലീഷുകാരെ തളർത്തിയാൽ, പിന്നെ ഇവിടെ വരുന്നത് ഹൈന്ദവ ഭൂരിപക്ഷത്തിൻ്റെ ഭരണമാവുമെന്നും. തനിക്കും തൻ്റെ സമുദായത്തിനും അവരുടെ അടിമകളായി ജീവിക്കേണ്ടി വരുമെന്നും സയ്ദ് ഭയപ്പെട്ടു. അതുകൊണ്ട് ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ തുടർന്നു പോകാൻ ആവശ്യമായ എല്ലാ കാര്യങ്ങളും സയ്‌ദ് നൽകി. ഹിന്ദുക്കളെയും മുസ്ലിങ്ങളെയും രണ്ടു തട്ടിലാക്കി വിഭജിച്ചു ഭരിക്കുന്ന രീതി ബ്രിട്ടീഷ്കാർക്ക് ഉപദേശിക്കുകയും, 1867ൽ ദ്വിരാഷ്ട്ര വാദം ആദ്യമായി അഹമ്മദ്ഖാൻ ഉന്നയിക്കുകയും ചെയ്തു. 1873ൽ പ്രസിദ്ധീകരിച്ച ‘The Causes of the Indian Revolt’ എന്ന അഹമ്മദ്ഖാൻ്റെ പുസ്തകം വാങ്ങി വായിച്ചാൽ ഇതിൻ്റെ സമ്പൂർണ വിവരങ്ങൾ കിട്ടും.

കൂടെ മറ്റൊരു പുസ്തകം കൂടെ പരിചയപ്പെടുത്താം, സത്യത്തിൽ ഇതൊരു പത്രമാണ് അതിൻ്റെ പേര് ലോയൽ മുഹമ്മദൻസ് ഓഫ് ഇന്ത്യ എന്നതാണ്. അതായത് ബ്രിട്ടീഷുകാരോട് വിധേയത്വം (ലോയൽറ്റി) കാട്ടുന്ന ഇന്ത്യൻ മുസ്‌ലിം എന്ന അർത്ഥമാണ് ഇത്. അക്കാലത്തിറങ്ങിയ ഈ പത്രത്തിലെ എഡിറ്റോറിയൽ ലേഖനങ്ങൾ സമാഹരിച്ച് ഇതൊരു പുസ്തകമാക്കിയിട്ടുണ്ട്. ഈ പത്രം നടത്തിയതും അഹമ്മദ്ഖാനാണ്. ഈ പുസ്തകത്തിൽ ബ്രിട്ടീഷുകാർക്ക് വേണ്ടി മുസ്ലിം സമുദായം ചെയ്ത വിടുപണികളെക്കുറിച്ച് അഭിമാന പുരസരം പറഞ്ഞിട്ടുണ്ട്. ഭാവിയിൽ ഇതൊരു കെണിയാകും എന്ന് സ്വപ്നേപി കരുതാതെ അങ്ങേര് ആത്മാർത്ഥമായി എഴുതിയ ഈ ഒരൊറ്റ സംഗതി മതി മുസ്ലീങ്ങളും സ്വാതന്ത്ര്യ സമരവും തമ്മിലുണ്ടായിരുന്ന ബന്ധം മനസിലാക്കുവാൻ. നിഷേധിയ്ക്കാനാവാത്ത ഈ ചരിത്ര സത്യങ്ങൾ നിലനിൽക്കെ ഞമ്മടെ ഉപ്പുപ്പമാർ സ്വാതന്ത്ര്യ സമരം ചെയ്താണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതെന്ന് പറയാൻ ഇന്നത്തെ മുസ്ലീമിന് സാധിയ്ക്കുന്നത് ഉളുപ്പില്ലായ്മയും തഖിയയും കയ്യിലുള്ളതുകൊണ്ടാണ്.

അഹമ്മദ്ഖാൻ്റെ വിശേഷങ്ങൾ തീരുന്നില്ല, അഹമ്മദ് ഖാൻ്റെ ചിന്തകൾക്ക് ഇസ്ലാം മതത്തിൻ്റെ യാഥാസ്ഥികതയോടു നീതി പുലർത്തേണ്ടത് അനിവാര്യതയായിരുന്നു. പൊട്ടൻഷ്യലായ ഇസ്ളാം മതത്തിൽ ഇത് ഇൻജക്ട് ചെയ്യുന്നതിന് ആശയപരവും പ്രായോഗികവുമായ തടസ്സങ്ങൾ ഒന്നുമുണ്ടാകാഞ്ഞത് ഇതുമൂലമാണ്‌. ഹിന്ദി സംസാരിയ്ക്കുന്ന ഹിന്ദുക്കൾക്കും ഉർദു സംസാരിയ്ക്കുന്ന മുസ്ലിംകൾക്കും പ്രത്യേകം രാഷ്ട്രങ്ങൾ വേണമെന്ന് അഹമ്മദ് ഖാൻ സൈദ്ധാന്തിച്ചിരുന്നു. അലാവുദീൻ ഖിൽജി സിന്ധ് ആക്രമിച്ച കാലഘട്ടത്തിൽ തന്നെ പാകിസ്ഥാൻ എന്ന ദേശീയത പിറന്നു വീണുവെന്നുമൊക്കെ അയാൾ പറഞ്ഞിട്ടുണ്ട്‌. ഹിന്ദു ദേശീയ ശക്തികളോടുള്ള എതിർപ്പും ജനാധിപത്യത്തോടുള്ള വിദ്വെഷവും ബ്രിട്ടീഷ് ഭരണത്തോടുള്ള കൂറും അഹമ്മദ്ഖാൻ്റെ തത്വ ചിന്തകളിൽ നിന്നാണ് ഉടലെടുത്തത്.

ബ്രിട്ടീഷ് ഭരണത്തിന് ഓശാന പാടുകയും, വിഭജിച്ചു ഭരിക്കാൻ ഉപദേശിക്കുകയും ദ്വിരാഷ്ട്ര വാദം ഉയർത്തുകയും ചെയ്ത സയിദ് അഹമ്മദ് ഖാൻ പിൽക്കാല ഇസ്ലാമിക രാഷ്ട്രീയത്തിൽ രാജ്യസ്നേഹിയും, നവോത്ഥാന നായകനുമായി അറിയപ്പെടുന്നു. അഹമ്മദ് ഖാൻ്റെ മനോഭാവമുള്ള ആളുകൾ ദ്വിരാഷ്ട്രവാദം ഉന്നയിക്കുന്ന കാലഘട്ടം നാം ഓർമയിൽ സൂക്ഷിയ്ക്കണം കാരണം തുടർ സംഭവങ്ങൾ ഇതേതുടർന്ന് ഉണ്ടാകുന്നതാണ്. ഇതോടെ നിലവിൽ ദ്വിരാഷ്ട്ര വാദത്തിൻ്റെ ഒന്നാമത്തെ ഗോൾ ഞമ്മള് അടിച്ചിരിയ്ക്കുകയാണ്. മറുപടിയില്ലാത്ത ഈ ഗോളിനെ തുടർന്നുള്ള ഗോൾ നില ഇസ്ലാം – 1, ഹിന്ദു- 0 എന്നതാണ്.

അഹമ്മദ്ഖാൻ്റെ ചിന്തകളോട് നീതിപുലർത്തിക്കൊണ്ടും അതിൽനിന്നും ആവേശമുൾക്കൊണ്ടുമാണ് ഓൾ ഇന്ത്യാ മുസ്ലിം ലീഗ് എന്ന ഇന്ത്യയിലെ പ്രഥമ മത രാഷ്ട്രീയ പ്രസ്ഥാനം ആരംഭിയ്ക്കുന്നത്. സിംലയിൽ വച്ച് 17ആമത്തെ ബ്രിട്ടീഷ് വൈസ്രോയിയും ഗവർണർ ജനറലുമായിരുന്ന “ഗിൽ‌ബെർ‌ട്ട് ജോൺ എലിയറ്റ് മുറെ കെൻമൗണ്ട് മിണ്ടോ” പ്രഭുവിൻ്റെ ആശീർവാദത്തോടെ 1906 ഡിസംബർ 30ന് ഇന്നത്തെ ബഗ്ലാദേശിൻ്റെ തലസ്ഥാനമായ ധാക്കയിൽ വച്ച് ആഗാഖാനും സംഘവും ചേർന്ന് ലീഗ് രൂപീകരിച്ചു.

1906 ഡിസംബർ 30ന് നവാബ് മുഹ്സിൻ-ഉൽ-മുൽക്കിൻ്റെ അധ്യക്ഷതയിൽ ധാക്കയിൽ മുഹമ്മദൻ വിദ്യാഭ്യാസ സമ്മേളനത്തിൻ്റെ വാർഷിക യോഗം ചേർന്നു. ഇന്ത്യയിലെ എക്കാലത്തെയും വലിയ മുസ്ലിം പ്രതിനിധി സമ്മേളനമായി മാറിയ ഇതിൽ 3,000ത്തോളം പ്രതിനിധികൾ പങ്കെടുത്തു. മുസ്ലീങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഒരു രാഷ്ട്രീയ പാർട്ടി സ്ഥാപിക്കാനുള്ള നിർദ്ദേശം നവാബ് സലിം ഉല്ലാ ഖാൻ അവതരിപ്പിച്ചു. ഇതിൽ കോൺഗ്രസ് പാർട്ടിയിൽ നിന്നും മുസ്ലീങ്ങൾ അകലേണ്ടതിനുള്ള 3 നിർദ്ദേശങ്ങൾ അദ്ദേഹം മുന്നോട്ടു വച്ചു.

01) മുസ്‌ലിംകൾക്ക് വിശാലമായ സ്ഥാനം നൽകാനുള്ള സർ സയ്യിദ്ൻ്റെ ഉപദേശം
02) ബംഗാൾ വിഭജനത്തിനെതിരായ ഹിന്ദു പ്രക്ഷോഭം
03) ഹിന്ദു മത പുനരുജ്ജീവനം മുസ്ലീങ്ങളോടുള്ള ശത്രുതയ്ക്ക് കാരണമാകുമെന്ന ആശങ്ക.

സർ സയ്യിദിൻ്റെ ഉപദേശത്തോട് മുസ്‌ലിംകൾ വിശ്വസ്തരായി തുടർന്നെങ്കിലും സംഭവങ്ങൾ ഇന്ത്യൻ രംഗത്തെ പെട്ടെന്ന് മാറ്റിക്കൊണ്ടിരുന്നു, രാഷ്ട്രീയം ജനസംഖ്യയുടെ എല്ലാ വിഭാഗങ്ങളിലും എത്തി ചേരുകയായിരുന്നു.
മുസ്ലീങ്ങളുടെ ബൗദ്ധിക വർഗ്ഗത്തിന് പ്രാതിനിധ്യം വേണമെന്നായിരുന്നു പ്രധാന പ്രചോദനം. ജനങ്ങൾക്ക് ഒന്നിക്കാനുള്ള ഒരു വേദി ആവശ്യമാണ്. എം. എ. ഒ കോളേജിൽ ജോൺ ലോക്ക്, മിൽട്ടൺ, തോമസ് പെയ്ൻ തുടങ്ങിയവരുടെ പാശ്ചാത്യചിന്തയുടെ പ്രചാരണമാണ് മുസ്ലീം ദേശീയതയുടെ ആവിർഭാവത്തിന് തുടക്കമിട്ടത്.

അഖിലേന്ത്യാ മുസ്‌ലിം ലീഗിൻ്റെ ആസ്ഥാനം ലഖ്‌നൗവിൽ സ്ഥാപിക്കപ്പെട്ടു, സർ. ആഗ ഖാൻ അതിൻ്റെ ആദ്യ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. ആറ് വൈസ് പ്രസിഡൻ്റമാർ, ഒരു സെക്രട്ടറി, രണ്ട് ജോയിൻ്റ് സെക്രട്ടറിമാർ എന്നിവരെ മൂന്നു വർഷത്തേക്ക് തിരഞ്ഞെടുത്തു. പ്രാരംഭ അംഗത്വം 400 ആയിരുന്നു. എല്ലാ പ്രവിശ്യകളിൽ നിന്നും ആനുപാതികമായാണ് അംഗങ്ങളെ തിരഞ്ഞെടുത്തിരുന്നത്. മൗലാനാ മുഹമ്മദ് അലി ജൗഹർ “ഗ്രീൻ ബുക്ക്” എന്നറിയപ്പെടുന്ന ലീഗിൻ്റെ ഭരണഘടന എഴുതിയുണ്ടാക്കി.

മുസ്ലീം ലീഗിൻ്റെ ലക്ഷ്യങ്ങൾ ഇനിപ്പറയുന്നവയായിരുന്നു:

1 ,മുസ്‌ലിംകൾക്കിടയിൽ ബ്രിട്ടീഷ് സർക്കാരിനോടുള്ള വിശ്വസ്തത വളർത്തുക.

2, ബ്രിട്ടീഷ് ഭരണകൂടത്തിൻ്റെ പ്രവർത്തനങ്ങളെയും ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള തെറ്റിദ്ധാരണകൾ ദുർബലപ്പെടുത്തുക.

3, ഇന്ത്യയിലെ മുസ്‌ലിംകളുടെ രാഷ്ട്രീയ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കുകയും മുന്നേറുകയും അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും കാലാകാലങ്ങളിൽ ബ്രിട്ടീഷ് സർക്കാരിനെ അറിയിക്കുകയും പ്രതിനിധീകരിക്കുകയും ചെയ്യുക.

4, സ്വന്തം ഉദ്ദേശ്യങ്ങളുമായി വിട്ടുവീഴ്ച ചെയ്യാതെ മുസ്‌ലിംകളും മറ്റ് ദേശീയതകളും തമ്മിലുള്ള ദുഷിച്ച സൗഹൃദ വളർച്ച തടയുന്നതിന് പരിശ്രമിക്കുക.

ലീഗിൻ്റെ ഇത്തരം പ്രവർത്തനങ്ങളും ഉദ്ദേശ്യ ലക്ഷ്യങ്ങളും ആഗോള തലത്തിൽ പ്രചരിപ്പിയ്ക്കുവാനും അതിനു പിന്തുണ തേടുവാനും ലീഗ് നേതാക്കൾ മുന്നിട്ടിറങ്ങി. പ്രിയപ്പെട്ട വായനക്കാരെ, നിങ്ങൾ ചിന്തിയ്ക്കൂ ഇതിലെവിടെയാണ് ഞമ്മടെ സ്വാതന്ത്ര്യ സമരവും ബ്രിട്ടീഷ് വിരുദ്ധതയും. ബ്രിട്ടീഷ് ഭരണം ഞമ്മക്ക് സന്തോഷാതിരേകം മാത്രമാണ് നൽകിയത്.

ഇവിടം കൊണ്ടും തീർന്നില്ല ഞമ്മടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ‘ഗഥ’. 1914 ജൂലൈ അവസാനത്തോടെ ഒന്നാം ലോകമഹായുദ്ധം സമാരംഭിച്ചു. ബ്രിട്ടൻ്റെ കോളനിയായതിനാൽ ഇന്ത്യയും യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. ബ്രിട്ടീഷ് ഇന്ത്യൻ പട്ടാളത്തിൽ കൂടുതലുണ്ടായിരുന്നത് മുസ്ലിം പട്ടാളക്കാരായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യം സൂര്യനസ്തമിയ്ക്കാതെ നിലനിൽക്കുവാൻ വേണ്ടി ഞമ്മടെ പട്ടാളക്കാർ അനവധിപ്പേർ ജീവത്യാഗം ചെയ്തു. ഇവരുടെ പേരുകൾ ഇന്ത്യാഗേറ്റിൽ ആലേഖനം ചെയ്‌തിട്ടുണ്ട്‌. ആർക്കും അവിടെപ്പോയി നേരിൽക്കണ്ട് ഇത് ബോദ്ധ്യപ്പെടാവുന്നതാണ്. ഇതൊക്കെയാണ് ഞമ്മടെ ച്വാതന്ത്ര്യ ചമരം.

ഇതിനിടെ മുസ്‌ലിം സമൂഹം രാഷ്ട്രീയമായി സംഘടിച്ച് 9 വർഷങ്ങൾക്ക് ശേഷം ഹിന്ദുക്കളെ രാഷ്ട്രീയമായി സംഘടിപ്പിക്കാൻ മദന്മോഹൻ മാളവ്യ മുന്നിട്ടിറങ്ങി. 1915 ഏപ്രിലിൽ ഹരിദ്വാറിൽ നടന്ന കുംഭമേളയിൽ വച്ച് മദന്മോഹൻ മാളവ്യയുടെ നേതൃത്വത്തിൽ അഖില ഭാരത ഹിന്ദു മഹാസഭ രൂപീകരിച്ചു. ലാലാ ലജ്പത്‌റായ് അടക്കമുള്ള പ്രമുഖർ മഹാസഭയുടെ സ്ഥാപക നേതാക്കളായിരുന്നു.

തീർന്നില്ല, ഞമ്മടെ സ്വതന്ത്ര്യ സമരത്തിന് എപ്പോഴും വർഗീയമായ ഒരു ഛായ നിലനിർത്താൻ ഞമ്മള് ജാഗരൂകരായിരുന്നു. 1916 ഡിസംബറിൽ ഉത്തർപ്രദേശിലെ ലഖ്നൗവിൽ വച്ചു നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ സമ്മേളനത്തിൽ വച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസും ഓൾ ഇന്ത്യാ മുസ്ലിം ലീഗും ഉടമ്പടി ഒപ്പിടുകയുണ്ടായി. ഇത് ലഖ്നൗ സന്ധി എന്നറിയപ്പെടുന്നു.

ഈ സന്ധിയിലൂടെ രണ്ടു പാർട്ടികളും മത ന്യൂനപക്ഷങ്ങൾക്ക് അനുവദിച്ചിട്ടുള്ള നിയോജക മണ്ഡലങ്ങളിൽ പ്രാതിനിധ്യം നൽകാമെന്ന് സമ്മതിക്കുകയുണ്ടായി. കൂടാതെ ഇന്ത്യയ്ക്ക് സ്വയം ഭരണം ആവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുക്കാമെന്ന് മുസ്ലിം ലീഗിൻ്റെ നേതാക്കൾ സമ്മതിക്കുകയും ചെയ്തു. രാഷ്ട്രീയ നിരീക്ഷകർ ഇന്ത്യൻ രാഷ്ട്രീയത്തിലെ അധികാരം പങ്കുവയ്ക്കലായും ഈ സംഭവത്തെ വിലയിരുത്തിയിട്ടുണ്ട്. ലഖ്‌നൗ ഉടമ്പടിയുടെ മുഖ്യ ശില്പികളിലൊരാൾ കോൺഗ്രസ്സ് നേതാവായ മുഹമ്മദലി ജിന്നയായിരുന്നു.

മുസ്ലീമുകളുടെ രാഷ്ട്രീയ മേൽക്കോയ്മ അംഗീകരിക്കലായിരുന്നു ഫലത്തിൽ ഇതുകൊണ്ടുണ്ടായത്. കാരണം ഒരു വശത്ത് മതേതരത്വം പറയുവാൻ മാത്രം ഹിന്ദുക്കളായ രാഷ്ട്രീയക്കാർക്ക് സാധിക്കുമ്പോൾ മുസ്ലിം ലീഗ് എന്ന ലേബലിൽ മുസ്ലിം ആവശ്യങ്ങൾക്ക് വേണ്ടി നില കൊള്ളാൻ മുസ്ലിം രാഷ്ട്രീയ നേതൃത്വത്തിന് സാധിക്കുകയും അതേ സമയം കോൺഗ്രസ്സിലുള്ള മുസ്ലീമുകൾക്ക് മതേതരത്വം പറയാനും സാധിക്കുന്ന ഒരുതരം ദ്വിമുഖമായ തന്ത്രമായിരുന്നു (തഖിയ) മുസ്ലിം സമൂഹം നടപ്പാക്കിക്കൊണ്ടിരുന്നത്.

1918ൽ ഒന്നാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ ഓട്ടോമൻ സാമ്രാജ്യം തകർന്നു. അത് വഴിവെച്ചത് ഖിലാഫത്ത് പ്രസ്ഥാനം എന്ന പോരാട്ടത്തിനാണ്. അതിൻ്റെ അനുരണനങ്ങൾ ഇന്ത്യയിലെ മുസ്ലിങ്ങൾക്കിടയിലുമുണ്ടായി. ഖിലാഫത്തിൽ മുസ്ലിങ്ങളെ പിന്തുണയ്ക്കാൻ ഗാന്ധിജി കോൺഗ്രസുകാരോട് ആഹ്വാനം ചെയ്തു. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള പോരാട്ടത്തിൽ മുസ്ലിംകളെ പിന്തുണയ്ക്കുക എന്ന പെർസ്‌പെക്ടീവ് മാത്രമേ ഖിലാഫത്തിൽ ഗാന്ധിജി കണ്ടുള്ളൂ എങ്കിലും, ഒടുവിൽ മലബാറിൽ അത് ചെന്നെത്തിയത് 1921ലെ മാപ്പിള ലഹള എന്നു പേരായ ഹൈന്ദവൻ്റെ ചോരയൊഴുക്കിയ ചോരക്കളിയിലാണ് എന്നത് അതിൻ്റെ ദുരന്ത പൂർണ്ണമായ പര്യവസാനമാണ്. തുർക്കി ഖാലിഫേറ്റിന് വേണ്ടി ഇവിടുത്തെ ഹൈന്ദവൻ്റെ തല വെട്ടുന്നതാണ് ഇവരുടെ സ്വാതന്ത്ര്യ പ്രവർത്തനം. ഇതിനെയാണ് ഇടതുവലതു മുന്നണികൾ പിന്തുണയ്ക്കുന്നത്.

നമ്മൾ ഇനിക്കാണുവാൻ പോകുന്നത് ഇസ്ലാമിക വർഗീയവാദത്തിൻ്റെ പരസ്യമായ പ്രകടനമാണ്. മുസ്ലിംകൾക്ക് ഒരു രാഷ്ട്രം വേണമെന്ന് ആദ്യമായി പരസ്യമായി ആവശ്യപ്പെട്ടത് മുഹമ്മദ് ഇഖ്ബാൽ ആയിരുന്നു, ഇദ്ദേഹത്തെ എല്ലാവർക്കും സുപരിചിതമാണ്. ഹിന്ദുക്കളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി “സാരെ ജഹാൻ സെ അഛാ ഹിന്ദുസ്ഥാൻ ഹമാര ഹമാരാ” എന്ന് പാടി നടന്നിരുന്ന മുസ്ലീമുകൾക്ക് ഇന്നും ആവേശം പകരുന്ന ഉർദ്ദു കവി. അൽ തഖിയ (വിശുദ്ധ നുണ) എന്നതിനെ വളരെ സമർഥ്യത്തോടെ പ്രയോഗവത്‌കരിച്ച മുസ്‌ലിംകളിൽ പ്രധാനിയായിരുന്നു ഇഖ്ബാൽ.

1930 ഡിസംബർ 30ന് അലഹബാദിൽ വച്ച് നടന്ന മുസ്ലിം ലീഗ് സമ്മേളനത്തിൽ വച്ച് മുസ്ലീമുകൾക്ക് ഒരു പ്രത്യേക രാഷ്ട്രം വേണമെന്ന് മുഹമ്മദ് ഇഖ്ബാൽ ആഗ്രഹം പ്രകടിപ്പിച്ചു, ഹൃദയ സ്പർശകങ്ങളായ കവിതകൾ പാടി. പഞ്ചാബ്, വടക്കു പടിഞ്ഞാറൻ അതിർത്തി പ്രവിശ്യ, സിന്ധ്, ബലൂചിസ്ഥാൻ എന്നിവയെ സംയോജിപ്പിച്ചു കൊണ്ടുള്ള ഒരു രാഷ്ട്രമായിരുന്നു ഇഖ്ബാലിൻ്റെ സ്വപ്നം. താമസിയാതെ തന്നെ കറാച്ചിയിലെ ഒരു പൊതു സമ്മേളനത്തിൽ അയാൾ പ്രസംഗിച്ചു., “ഇസ്ളാം എന്നത് ഒരു രാഷ്ട്രം തന്നെയാണെന്നും, മുസ്‌ലിംകൾ ഒരു വ്യത്യസ്ഥ രാഷ്ട്രീയ യൂണിറ്റാണെന്നും”.

ഈ പ്രസംഗം നടന്നതിന് പിന്നാലെ കുപ്രസിദ്ധമായ കറാച്ചി കലാപം അരങ്ങേറി. ഹിന്ദുവിൻ്റെ ചോരയാൽ കറാച്ചിയുടെ മണ്ണ് ചുവന്നു. മഹാത്മജി പതിവ് സമാധാന റാലികളും നിരാഹാര സത്യാഗ്രഹവുമായി കളം പിടിച്ചു. പ്രതികരിക്കുവാൻ തയ്യാറായ ഹൈന്ദവരെ നിരുത്സാഹപ്പെടുത്തി. ഇതൊക്കെക്കൊണ്ടാണ് ഇഖ്ബാലിനെ പാകിസ്താൻ്റെ പ്രവാചകൻ എന്ന് വിളിക്കുന്നത്. ഈ അവസരത്തിൽ വായനക്കാർ ശ്രദ്ധിയ്ക്കുക, ദ്വിരാഷ്ട്ര വാദത്തിൻ്റെ രണ്ടാമത്തെ ഗോൾ ഞമ്മള് തന്നെ അടിച്ചു. ഇപ്പോഴത്തെ ഗോൾ നില ഇസ്ലാം – 2, ഹിന്ദു- 0

അടുത്ത ഗോൾ അടിയ്ക്കുവാനായി വെമ്പി നടക്കുകയാണ് ഞമ്മള്. കാരണം ഫോർവേഡ് കളിയ്ക്കുന്നത് നിരവധി ജീവനുകളെടുത്ത അറേബ്യയിലുണ്ടായ ഞമ്മടെ വിശുദ്ധ ഗ്രന്ഥമാണ്. അപ്പൊ ഞമ്മക്ക് അടങ്ങിയിരിയ്ക്കാൻ പറ്റുമോ. മാത്രമല്ല എതിർപക്ഷത്തുള്ളവർ ഗോളടിയ്ക്കാൻ പാടില്ല എന്നൊരു നിർബന്ധ ബുദ്ധിയും ഞമ്മക്കുണ്ട്.

അങ്ങനെ അടുത്ത ഗോൾ ഞമ്മള് അടിയ്ക്കുകയായി അതും ഗോളിയില്ലാത്ത ഗോൾപ്പോസ്റ്റിലേയ്ക്ക്. ഗോളടിച്ച കളിക്കാരൻ്റെ പേര് ചൗധരി റഹ്മത്തലി എന്നായിരുന്നു. കേംബ്രിഡ്‌ജ് യൂണിവേഴ്സിറ്റിയിലെ ഒരു വിദ്യാർത്ഥിയായിരുന്നു ചൗധരി റഹ്മത്ത് അലി. ഇയാൾ 1933ൽ പ്രസിദ്ധീകരിച്ച ലഘുലേഖയിൽ ഇന്ത്യയുടെ വടക്കു പടിഞ്ഞാറ് ഭാഗത്ത് ഒരു “ഇസ്ളാമിക് സ്റ്റേറ്റ്” സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ രാഷ്ട്രത്തിന് പാക്സ്ഥാൻ എന്ന് അങ്ങേര് നാമകരണം ചെയ്തു. പഞ്ചാബ്, അഫ്‌ഗാനിയ, കശ്മീർ, സിന്ധ് എന്നീ സ്ഥലപ്പേരുകളുടെ ആദ്യാക്ഷരങ്ങളും ബലൂച്ചിസ്ഥാൻ്റെ അവസാനത്തെ മൂന്ന് അക്ഷരങ്ങളും ചേർത്താണ് റഹ്മത്ത് അലി ഈ പേരുണ്ടാക്കിയത്. ഉറുദുവിൽ പുണ്യഭൂമി എന്നാണത്രെ ഇതിൻ്റെ അർഥം. പാക്സ്ഥാൻ എന്നത് പിന്നീട് പാകിസ്താനായി രൂപപ്പെട്ടു. ദ്വിരാഷ്ട്ര വാദത്തിൽ മറുപടിയില്ലാത്ത ഈ മൂന്നാം ഗോളിനെ തുടർന്ന് നിലവിലെ ഗോൾ നില ഇസ്ലാം – 3, ഹിന്ദു- 0 എന്നതാണ്. ഇതെല്ലാം ശരിയാണോ എന്ന് വായനക്കാർക്ക് സ്വയം അന്വേഷിച്ചു ബോദ്ധ്യപ്പെടവുന്നതാണ്.

ഇനി അടുത്ത ഗോൾ വരാനായുള്ള അൽപ്പം ഇടവേള കിട്ടി, ഈ ഇടവേളയിൽ ഗവണ്മെൻ്റ് ഓഫ് ഇന്ത്യാ ആക്ട്, പ്രവശ്യാ തിരഞ്ഞെടുപ്പ് എന്നിവ വന്നു അങ്ങനെ ജനങ്ങൾ കളിയിൽ ശ്രദ്ധിച്ചിരുന്നപ്പോൾ ഞമ്മടെ യഥാർത്ഥ സ്‌ട്രൈക്കർ തന്നെ ഗോളടിച്ചു. അത് 1937ലായിരുന്നു. ഞമ്മടെ മുഹമ്മദലി ജിന്ന പാകിസ്ഥാൻ ഡിമാൻ്റ് മുന്നോട്ടു വച്ചു. ഇതോടെ ഹിന്ദു പ്രതിരോധ നിര സടകുടഞ്ഞെണീയ്ക്കുകയായി. നിലവിലെ സ്കോർബോർഡിലേയ്ക്ക് നോക്കിയപ്പോൾ ഇസ്ലാം – 4, ഹിന്ദു- 0 എന്നതുകണ്ട്‌ സഹിയ്ക്ക വയ്യാതെ 1937ൽ ജയിൽമോചിതനായ സവർക്കർ അഹമ്മദാബാദ് കർണാവതിയിൽ ഒരു ഒരു സൂപ്പർ പ്രസംഗം നടത്തി. അതിൽ അദ്ദേഹം നിരവധി കാര്യങ്ങൾ പറഞ്ഞു. എന്നാൽ നമുക്ക് ഇവിടെ പ്രസക്തമായ കാര്യം ഇത്രമാത്രമാണ്., ‘ഹിന്ദ് സ്വരാജ് അല്ലെങ്കിൽ ഇന്ത്യൻ സ്വാതന്ത്ര്യം എന്നാൽ ഹിന്ദു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം, ഹിന്ദുക്കളുടെ രാഷ്ട്രീയ സ്വാതന്ത്ര്യവും, അവരുടെ പൂർണ്ണ ഉയരത്തിലേക്ക് വളരാൻ അവരെ പ്രാപ്തരാക്കുന്ന സ്വാതന്ത്ര്യവുവുമാണ്. മുഹമ്മദീയൻ എന്ന ഒരു പ്രത്യേക അർഹതയുള്ള മതഭ്രാന്തിൻ്റെ അടിസ്ഥാനത്തിൽ പ്രത്യേക പദവിയോ സംരക്ഷണമോ ഭാരമോ ഒന്നും ചോദിക്കാതെ അത്തരമൊരു യഥാർത്ഥ ദേശീയ ഇന്ത്യൻ രാഷ്ട്രത്തിൽ ചേരാൻ മുസൽമാൻ തയ്യാറാണോ…?. ഈ സൗരയൂഥത്തിൽ ഹിന്ദുക്കൾക്ക് സ്വന്തമായൊരു ഭൂമി വേണം. അത് ഈ ഭാരതം മാത്രമാണ്’. ഇതാണ് സവർക്കർ നടത്തിയ പ്രസംഗത്തിൽ നമുക്ക് ഇവിടെ പ്രസക്തമായ ഭാഗം. ഇതോടെ ഇസ്ലാം – 4, ഹിന്ദു- 1 എന്ന നിലയിലേയ്ക് സ്കോർബോർഡ് മാറി.

ഇവിടെയാണ് നാം മറ്റൊരുകാര്യം ചിന്തിയ്ക്കേണ്ടത്. അതെന്തെന്നാൽ ശശി തരൂർ അടക്കമുള്ള കോൺഗ്രസുകാരും ചരിത്രം മാനിപ്പുലേറ്റ് ചെയ്യാൻ ശ്രമിയ്ക്കുന്ന ഇടത് ഇസ്ലാമിക എക്കോ സിസ്റ്റവും പരസ്യ പ്രസ്താവം നടത്തുന്നത് സവർക്കറുടെ ഈ പ്രസംഗത്തെ ഉദ്ധരിച്ചാണ്. സവർക്കറാണ് ദ്വിരാഷ്ട്രവാദം ഉന്നയിച്ചതെന്നാണ് ഇവർ സ്ഥാപിയ്ക്കാൻ ശ്രമിയ്ക്കുന്നത്. ഇതിന് മുമ്പ് മുസ്ലീങ്ങൾ അടിച്ച മറുപടിയില്ലാത്ത 4 ഗോളുകളെക്കുറിച്ച് ഇവർ മിണ്ടില്ല. എന്തുകൊണ്ടാണ് അവർ ഇത് പറയാത്തതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ…? അറിവില്ലായ്മ കൊണ്ടാണ് എന്ന് നിഷ്കളങ്ക ഉത്തരം ഇവിടെ വിലപ്പോവില്ല. സവർക്കറാണ് ദ്വിരാഷ്ട്രവാദം ഉന്നയിച്ചതെന്ന് കാറിക്കൂവുന്ന വേട്ടാവളിയന്മാരോട് തത്വമയി ന്യൂസ് വായനക്കാർ ഇത് ചോദിയ്ക്കണം. അതിനു വേണ്ടിയാണ് ഈ ലേഖനം തയ്യാറാക്കിയിരിയ്ക്കുന്നത്.

ഇവിടംകൊണ്ടും തീർന്നില്ല., 1940 മാർച്ചിൽ ലീഗ് സമ്മേളനം ലാഹോറിൽ നടന്നു. ഈ സമ്മേളനത്തിൽ ജിന്ന ഔദ്യോഗികമായി പാകിസ്ഥാൻ പ്രമേയം അവതരിപ്പിക്കുകയും മുസ്ലിംലീഗിൻ്റെ പൂർണമായ പിന്തുണ ആർജിക്കുകയും ചെയ്തു.

ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തത്തെ ഇങ്ങനെ സംഗ്രഹിക്കാം

1, ഹിന്ദുക്കളും മുസ്ലിംകളും രണ്ടു വ്യത്യസ്ഥ രാഷ്ട്രങ്ങളാണ്

2, സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായും സാംസ്കാരികമായും ചരിത്രപരമായും അവർ രണ്ട് വ്യത്യസ്ഥ ജനതകളാണ്

3, അവരുടെ മത ദർശനങ്ങൾ സാമൂഹികാചാരങ്ങൾ ഭക്ഷണ രീതികൾ സാഹിത്യം എന്നിവയെല്ലാം വിഭിന്നങ്ങളാണ്

4, മുസ്ലീമുകൾക്ക് അറേബ്യൻ വംശത്തോടുള്ള അനുഭാവം ഹിന്ദുക്കളായവർക്കില്ല

5, ഈ കാരണങ്ങളാൽ ഹിന്ദുക്കൾക്കും മുസ്ലീമുകൾക്കും ഒരുമിച്ചു ജീവിക്കുവാനോ പൊതു ദേശീയത്വം രൂപപ്പെടുത്തുവാനോ സാധ്യമല്ല

6, ഇന്ത്യ വിഭജിച്ചു പാകിസ്ഥാൻ രാഷ്ട്രം നൽകുമെന്ന ഉറപ്പു ലഭിയ്ക്കുന്ന പക്ഷം രണ്ടാം ലോക മഹായുദ്ധത്തെ ഇസ്ലാമിക് സമൂഹം പിന്തുണയ്ക്കും.

ഇതു കൂടാതെ ഇന്ത്യയിൽ മുസ്ളീം ഭൂരിപക്ഷമുള്ള സ്വതന്ത്ര സ്റ്റേറ്റുകൾ സ്ഥാപിക്കണമെന്ന് ലീഗ് സമ്മേളനം പ്രമേയവും പാസ്സാക്കിയതോടെ എല്ലാം വീണ്ടും കലങ്ങി മറിഞ്ഞു. താമസിയാതെ പൊതു വേദികളിൽ ഇന്ത്യയെ വിഭജിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെടാൻ തുടങ്ങി. ഇപ്പോൾ ഗോൾനില ഇസ്ലാം – 5, ഹിന്ദു- 1 എന്ന നിലയിലായി. നിയങ്ങോട്ടുള്ള ഗോളടികൾ ഇവിടെ പ്രസക്തമല്ല. കാരണം എല്ലാം ഇതേത്തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളാണ്. എവിടെയും ആദ്യത്തെ അടി ഞമ്മളടിയ്ക്കും. അത് ഞമ്മടെ ഹോബിയാണ്. മറുപടിയില്ലാതെ അടിച്ചു കേറണം എന്നതാണ് ഞമ്മടെ ആഗ്രഹം. പക്ഷെ അത് ഇന്ത്യയിൽ ഇന്ന് നടപ്പില്ല എന്ന് തിരിച്ചറിയുന്നതുകൊണ്ടാണ് ഞമ്മള് തഖിയയുമായി ഇറങ്ങുന്നത്. ഞമ്മടെ നുണകൾ സമൂഹം ഏറ്റെടുക്കണമെന്ന് ഞമ്മൾക്ക് ആഗ്രഹമുണ്ട്, ഒരു പരിധി വരെ അതൊക്കെ വിജയിക്കുമ്പോഴാണ് ഇത്തരം ലേഖനങ്ങൾ വന്ന് ഞമ്മളെ പൊളിച്ചടുക്കുന്നത്. എന്തായാലും അന്നുകളിച്ച ദ്വിരാഷ്ട്ര ഫുട്‍ബോൾ മാച്ചിൽ 1947 ആഗസ്റ്റ് 14ന് ഞമ്മള് ആത്യന്തിക വിജയം നേടി.

പിന്നെ ബോധപൂർവം ഞമ്മളിൽ കുറേപ്പേർ ഇവിടെ അവശേഷിച്ചു. അടുത്ത 100 വർഷങ്ങൾക്കുള്ളിൽ ഇന്ത്യൻ ഉപഭൂഖണ്ഡം മുഴുവൻ ആറാം നൂറ്റാണ്ടിലെ ഭോഷ്കിൻ്റെ കരാളതയിൽ പിടിച്ചിടുവാനുള്ള ലക്ഷ്യവും പേറി. അതിനെ അവർ മിഷൻ 2047 എന്നൊക്കെ വിളിയ്ക്കും. വാളും തഖിയയും ബോംബും തോക്കുമൊക്കെയാണ് അതിനുള്ള ആയുധങ്ങൾ. തദ്ദേശീയ ഭാരതീയ ജനത ഇതിനെ കരുതിയിരിയ്ക്കുക. ജാഗ്രത്താവുക. ഭാരതം മതപരമായി വിഭജിയ്ക്കണം എന്ന് ആദ്യമായി ആവശ്യപ്പെട്ടത് ആരാണ് എന്ന് ഏവർക്കും ബോദ്ധ്യമായി എന്ന് വിശ്വസിച്ചുകൊണ്ട് അടുത്തയാഴ്ച്ച കാണാം..

തുടരും..

Related Articles

Latest Articles