തങ്ങൾ അധികാരം പിടിച്ചെടുത്തതായും പ്രസിഡന്റിനെ തടവിലാക്കിയതായും മുതിർന്ന പട്ടാള ഉദ്യോഗസ്ഥൻ ഔദ്യോഗിക വാർത്ത ചാനലിൽ പ്രത്യക്ഷപ്പെട്ട് അറിയിക്കുന്നു
ലിബ്രവീൽ : നൈജറിന് പിന്നാലെ മദ്ധ്യ ആഫ്രിക്കൻ രാജ്യമായ ഗാബോണിലും പട്ടാള അട്ടിമറി. സൈന്യം അധികാരം പിടിച്ചെടുത്ത് പ്രസിഡന്റ് അലി ബോംഗോയെ തടവിലാക്കിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിന്നാലെ അലി ബോംഗോ തങ്ങളുടെ സുഹൃദ് രാജ്യങ്ങളോട് സഹായം അഭ്യർത്ഥിച്ചു. ആഗോളതലത്തിലുള്ള സുഹൃത്തുക്കൾ ഗാബോണിനുവേണ്ടി ശബ്ദം ഉയർത്തണമെന്നാണ് ഒരു വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടത്. ഇക്കഴിഞ്ഞ ശനിയാഴ്ച പുറത്ത് വന്ന തെരഞ്ഞെടുപ്പ് ഫലം അനുസരിച്ച് അലി ബോംഗോ വീണ്ടും പ്രസിഡന്റ് കസേര ഉറപ്പിച്ചിരുന്നു. അതിനിടെയിലാണ് പെട്ടെന്നുള്ള സംഭവ വികാസങ്ങൾ.
തങ്ങൾ അധികാരം പിടിച്ചെടുത്തതായും പ്രസിഡന്റിനെ തടവിലാക്കിയതായും മുതിർന്ന പട്ടാള ഉദ്യോഗസ്ഥൻ ഔദ്യോഗിക വാർത്ത ചാനലിൽ പ്രത്യക്ഷപ്പെട്ട് അറിയിച്ചു. തെരഞ്ഞെടുപ്പുഫലം റദ്ദാക്കുന്നതായും രാജ്യത്തിന്റെ അതിർത്തികൾ അടക്കുന്നതായും സൈനിക തലവൻ ഇനി പ്രസിഡന്റായി പ്രവർത്തിക്കുമെന്നും സൈന്യം അറിയിച്ചു. ഇതോടെ 56 വർഷമായി ഗാബോണിൽ തുടരുന്ന ബോംഗോ കുടുംബത്തിന്റെ വാഴ്ചയാണ് അവസാനിക്കുന്നത്. നാലുപതിറ്റാണ്ടിലേറെ രാജ്യം ഭരിച്ച പിതാവ് ഉമർ ബോംഗോയിൽനിന്ന് 2009ലാണ് അലി ബോംഗോ അധികാരമേറ്റെടുക്കുന്നത്.
അതെ സമയം നൈജറിൽ സൈനിക അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യുമെന്ന് സൈന്യമറിയിച്ചിരുന്നു. 63കാരനായ ബാസൂമും കുടുംബവും ജൂലൈ 26ലെ അട്ടിമറിക്കുശേഷം നിയമിയിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ തടവിലാണ്. 2011 മുതല് സൈനിക മേധാവിയായ ജനറല് അബ്ദുറഹ്മാനെ ഷിയാമി യുടെ നേതൃത്വത്തിലായിരുന്നു അട്ടിമറി. ഭരണഘടന റദ്ദുചെയ്യുകയും ഭരണഘടനാസ്ഥാപനങ്ങള് പിരിച്ചുവിടുകയും ചെയ്ത സൈന്യം തലസ്ഥാനമായ നിയാമെയിലെ സര്ക്കാര് ഓഫീസുകള് അടച്ച് മുദ്രവെച്ചു. നിലവിലെ ഭരണകൂടത്തിന് അന്ത്യംകുറിക്കുകയാണെന്നാണ് ഷിയാമി ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു
ആഭ്യന്തര വിഷയമാണെന്നും വിദേശരാജ്യങ്ങള് ഇടപെടരുതെന്നും പറഞ്ഞ ഷിയാമി രാഷ്ട്രീയ അനിശ്ചിതത്വം അവസാനിക്കുന്നതുവരെ വ്യോമ-കര അതിര്ത്തികള് അടയ്ക്കുകയാണെന്നും പ്രഖ്യാപിച്ചു. പിന്നാലെ ജനറല് അബ്ദുറഹ്മാനെ ഷിയാമി പുതിയ നേതാവായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു.
അതെ സമയം സിവിലിയൻ ഭരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മ നൈജറിനുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. സൈനിക ഇടപെടലിന് പോലും മടിക്കില്ലെന്നാണ് കൂട്ടായ്മയുടെ മുന്നറിയിപ്പ്. ഒരുകൂട്ടം നൈജീരിയൻ ഇസ്ലാമിക പണ്ഡിതർ നൈജറിലെ സൈനിക നേതാവ് അബ്ദുറഹ്മാൻ ചിയാനിയുമായി നിയമിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയുമായി നേരിട്ടുള്ള ചർച്ചക്ക് ചിയാനി സമ്മതിച്ചതായി അവർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാസൂമിനെ വിചാരണ ചെയ്യുമെന്ന സൈന്യത്തിന്റെ പ്രഖ്യാപനം.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…