Thursday, May 16, 2024
spot_img

“ഇന്ത്യയെ ഇപ്പോൾ ഞങ്ങൾ പേടിക്കുന്നു!!!” ഇന്ത്യയുടെ സൂപ്പർസോണിക് വിമാനം വ്യോമാതിർത്തി ലംഘിച്ചുവെന്ന ആരോപണവുമായി പാക് സൈന്യം

ഇസ്ലാമാബാദ്: ഇന്ത്യയെ ഇപ്പോൾ ഞങ്ങൾ പേടിക്കുന്നുവെന്ന് പാക് സൈന്യം(Pak Millitary Fears India). ഇന്ത്യയുടെ സൂപ്പർസോണിക് വിമാനം വ്യോമാതിർത്തി ലംഘിച്ചുവെന്ന ആരോപണവുമായി രംഗത്തുവരവെയായിരുന്നു പാക് സൈന്യത്തിന്റെ പ്രസ്താവന. പാക് – പഞ്ചാബ് അതിർത്തിയിലേക്ക് ഒരു അതിവേഗ വസ്തു പ്രവേശിച്ചെന്നും അത് താഴെ വീണ് തകർന്നെന്നുമാണ് പാകിസ്ഥാൻ മേജർ ജനറൽ ബാബർ ഇഫ്തിക്കാർ പറഞ്ഞത്. സംഭവത്തിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പാകിസ്ഥാൻ മേജർ ജനറൽ ബാബറിന്റെ വാക്കുകൾ ഇങ്ങനെ:

“ഇന്ത്യയിൽ നിന്നുള്ള ഒരു അജ്ഞാത അതിവേഗ വസ്തു പാകിസ്ഥാൻ വ്യോമ പാതയിലേക്ക് പ്രവേശിച്ചു. 207 കിലോമീറ്റർ ദൂരം സഞ്ചരിച്ചശേഷം അത് താഴെ വീണു.കനേവാൾ ജില്ലയിലെ മിയാൻ ഛന്നുവിലേക്കാണ് ഈ വസ്തു പ്രവേശിച്ചത്. പ്രദേശവാസികളായ ജനങ്ങളുടെ സാധനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്നാണ് പാകിസ്താൻ പറയുന്നത്. ആർക്കും അപകടം സംഭവിച്ചിട്ടില്ല. ഇത് മോശമായ ഇന്ത്യ വ്യോമയാന സംവിധാനത്തെയാണ് പ്രതിഫലിപ്പിക്കുന്നത് എന്നും വലിയ ദുരന്തത്തിന് ഇത് കാരണമായേനെ” എന്നും ബാബർ പറഞ്ഞു.

അതേസമയം സംഭവത്തിൽ ഇന്ത്യ വിശദീകരണം നൽകണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം.
40000 അടി ഉയരത്തിൽ പറന്ന വിമാനം വ്യോമാതിർത്തിയിൽ അപകട ഭീഷണി ഉയർത്തിയെന്നാണ് പാകിസ്ഥാൻ പറയുന്നത്. എന്നാൽ പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം ഇക്കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിലുള്ള ഇന്ത്യന്‍ സൈന്യം അതിവേഗം പ്രതികരിച്ചേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഓഫീസ് ഓഫ് നാഷണല്‍ ഇന്റലിജന്‍സ് പുറത്തിറക്കിയ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഭീഷണികളെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. ഇതിനുപിന്നാലെയാണ് ഇത്തരത്തിലൊരു വാദവുമായി പാക് സൈന്യം രംഗത്തുവന്നിരിക്കുന്നത്. ഇന്ത്യയെ ഇപ്പോൾ പാകിസ്‌ഥാൻ ഭയക്കുന്നതുകൊണ്ടാണ് ഇത്തരത്തിൽ ആരോപണങ്ങൾ പാക് സൈന്യം തന്നെ ഉയർത്തുന്നതെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായം.

Related Articles

Latest Articles