Tuesday, May 14, 2024
spot_img

കശ്മീർ ഫയൽസ് കണ്ടവർക്ക് പാൽവിലയിൽ ഡിസ്‌കൗണ്ട്: പിന്നാലെ ഭീഷണിയും; കേസെടുത്ത് പോലീസ്

മുംബൈ: 1990കളിൽ കാശ്മീരിലെ ഹിന്ദു ജനതക്ക് എന്താണ് സംഭവിച്ചത് എന്ന് ലോകത്തെ അറിയിക്കുന്ന ചലച്ചിത്രമാണ് “ദി കാശ്മീർ ഫയൽസ് “. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ഈ സിനിമ, രാജ്യം മുഴുവൻ നിറഞ്ഞ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇതാ കശ്മീർ ഫയൽസ് കണ്ടവർക്ക് വിലക്കിഴിവിൽ പാൽ വിൽപന നടത്തുകയാണ് അനിൽ ശർമ്മയെന്ന മഹാരാഷ്ട്ര സ്വദേശി. സിനിമ താൻ കണ്ടു. കശ്മീരിന് വേണ്ടി ഒന്നും ചെയ്യാൻ കഴിയില്ല, പക്ഷേ ജനങ്ങൾക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ട്. അതിനാൽ പാലിന് കിഴിവ് നൽകാൻ തീരുമാനിച്ചെന്നാണ് ശർമ്മ പറഞ്ഞത്.

ഇതുപ്രകാരം സിനിമയുടെ ടിക്കറ്റ് കാണിക്കുന്നവർക്ക് 20 ശതമാനം ഡിസ്‌കൗണ്ടാണ് അനിൽ നൽകുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി വധഭീഷണി കോളുകളായിരുന്നു ശർമ്മ നേരിട്ടത്.

ഈ സംഭവം വൈറലായതിന് പിന്നാലെ കശ്മീർ ഫയൽസ് എന്ന സിനിമയുടെ ടിക്കറ്റ് കാണിച്ചാൽ പാലിന് 20 ശതമാനം ഇളവ് നൽകുമെന്ന് പറഞ്ഞതിനാലാണ് കച്ചവടക്കാരന് വധഭീഷണി എത്തിയത്. സംഭവത്തിൽ പന്ത്‌നഗർ പോലീസ് സ്‌റ്റേഷനിൽ ശർമ പരാതി നൽകിയിട്ടുണ്ട്. വധഭീഷണിയെ കുറിച്ച് അന്വേഷണം നടത്തുകയാണെന്നും ചിലർ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു.

Related Articles

Latest Articles