ചെറിയ കള്ളനിൽ നിന്നും വലിയ കള്ളനിലേക്ക് താക്കോൽ കൈമാറ്റം നടന്നത് പോലെ മൂന്നരപ്പതിറ്റാണ്ടോളമായി കോണ്‍ഗ്രസ് ഭരിച്ചുവന്ന കേരള ക്ഷീരോല്‍പാദക സഹകരണ സംഘം ഭരണം ഇടതുമുന്നണിക്ക് ആയതോടെ ഒരു കാര്യം ഉറപ്പായി ഇനി ആരും മിൽമ വാങ്ങേണ്ടി വരില്ല. കാരണം മില്‍മയുടെ തിരുവനന്തപുരം മേഖല യൂണിയന്റെ അധികാരം സിപിഎം പിടിച്ചതിന് പിന്നാലെ ടോണ്‍ഡ് മില്‍ക്ക് പാലിന്റെ വില 25 രൂപയായി വര്‍ദ്ധിപ്പിച്ചു. ഹോമോജനൈസ്ഡ് ടോണ്‍ഡ് പാല്‍ 525 എംഎല്‍ എന്ന പേരില്‍ കവര്‍മാറ്റി വിപണിയില്‍ ഇറക്കിയ പാലിന്റെ നേരത്തെയുള്ള വില 23 രൂപയായിരുന്നുവെന്ന് മില്‍മ മുന്‍ മേഖലാ യൂണിയന്‍ മുന്‍ ചെയര്‍മാന്‍ കല്ലട രമേശ് പറഞ്ഞു.
കോണ്‍ഗ്രസിലെ പി.എ. ബാലന്മാസ്റ്ററുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന ഫെഡറേഷന്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ സി.പി.എം പ്രതിനിധി കെ.എസ്. മണി വിജയിക്കുകയായിരുന്നു. മില്‍മ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ കോണ്‍ഗ്രസിനായിരുന്നു ഭരണം. കഴിഞ്ഞ മില്‍മ മേഖല തെരഞ്ഞെടുപ്പില്‍ മലബാര്‍ യൂനിയന്‍ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടിരുന്നു. ഇവിടെയുള്ള നാലുപ്രതിനിധികളും ഇടതുമുന്നണിക്ക് ലഭിച്ചു. തിരുവനന്തപുരം മേഖല പിരിച്ചുവിടുകയും അഡ്മിനിസ്‌ട്രേറ്റിവ് ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു.

