Monday, May 20, 2024
spot_img

കേരളത്തിലും മോദി തരംഗം; പ്രധാനമന്ത്രി തൃശ്ശൂരിലെത്തുമ്പോൾ മിനി പൂരം ഒരുക്കാനൊരുങ്ങി പാറമേക്കാവ് ദേവസ്വം; സംസ്ഥാന സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പൂരം നേരിടുന്ന പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും

തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് തൃശ്ശൂരിൽ മിനി പൂരം സംഘടിപ്പിക്കാനൊരുങ്ങി പാറമേക്കാവ് ദേവസ്വം. 15 ആനകളെയും 300 മേളക്കാരെയും അണിനിരത്തി കുടമാറ്റം അടക്കമുള്ള എല്ലാ ചടങ്ങുകളോടും കൂടിയാണ് പാറമേക്കാവ് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മിനി പൂരം ഒരുക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദശനത്തിൽ തൃശ്ശൂരിൽ ഒരു റോഡ് ഷോ സംഘടിപ്പിച്ചിട്ടുണ്ട്. റോഡ് ഷോയ്ക്ക് ശേഷമായിരിക്കും മിനി പൂരം അരങ്ങേറുക. ദേശക്കാരും, ദേവസ്വം അംഗങ്ങളുടെയും ആവശ്യം പരിഗണിച്ചാണ് മിനി പൂരം ഒരുക്കുന്നതെന്ന് പാറമേക്കാവ് ദേവസ്വം അറിയിക്കുന്നു.

പൂരം പ്രദർശനത്തിനായുള്ള തറവാടകയിൽ വലിയ വർദ്ധനവ് വരുത്തി പൂരം പ്രതിസന്ധിയിലാക്കിയ കൊച്ചിൻ ദേവസ്വം ബോർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും നടപടിയിൽ ദേവസ്വങ്ങൾക്കും നാട്ടുകാർക്കും വലിയ പ്രതിഷേധമുണ്ട്. 39 ലക്ഷം രൂപയിൽ നിന്ന് 2.20 കോടി രൂപയായാണ് തറവാടക ഉയർത്തിയത്. ഇതോടെ പൂരം ചടങ്ങുകൾ മാത്രമാക്കി പരിമിതപ്പെടുത്തുമെന്ന് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ തീരുമാനിച്ചിരുന്നു. തുടർന്ന് രണ്ട് മന്ത്രിമാരുടെ അടക്കം നേതൃത്വത്തിൽ നടന്ന ചർച്ചയിലും അനുകൂല തീരുമാനം ഉണ്ടായില്ല.

പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താനാണ് നീക്കം. പൂരം പ്രതിസന്ധിയിൽ സംസ്ഥാന സർക്കാർ ഇടപെടാതെ അവഗണിക്കുന്നതിനാൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ പ്രത്യാശയോടെയാണ് നാട്ടുകാർ കാണുന്നത്. ഇതിന്റെ പ്രതിഫലനമായാണ് മിനി പൂരം നടത്തുന്നത്. ബിജെപി നേതാവ് സുരേഷ്‌ഗോപി അടക്കമുള്ളവർ പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്.

Related Articles

Latest Articles