Wednesday, May 8, 2024
spot_img

ഇതാണോ കമ്മികളെ കേന്ദ്രം ഒന്നും തരുന്നില്ലെന്ന് പറയുന്നത് ?

കേന്ദ്രം ഒന്നും തരുന്നില്ലെന്ന് കേരള സർക്കാർ കള്ള പ്രചാരണങ്ങൾ നടത്തുമ്പോഴും നിരവധി വികസനപ്രവർത്തനങ്ങളാണ് കേരളത്തിന് വേണ്ടി മോദി സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, വന്ദേഭാരത് മാത്രമല്ല മോദി സർക്കാർ കേരളത്തിനായി കാത്തുവച്ചിരിക്കുന്നത് വമ്പൻ സർപ്രൈസുകളാണ്. ഇപ്പോൾ കേരളത്തിലെ ഹ്രസ്വദൂര റെയിൽ യാത്രാദുരിതം പരിഹരിക്കുന്നതിന് ആറ് മെമു സർവീസുകൾ കൂടി അനുവദിക്കണമെന്ന നിർദ്ദേശം കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ ആയിരിക്കുകയാണ്. റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റിയാണ് നിർദ്ദേശം റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും റെയിൽവേ ബോർഡിനും സമർപ്പിച്ചിരിക്കുന്നത്. ഇതിന് അംഗീകാരമായാൽ വിദ്യാർത്ഥികളുടേയും ജോലിക്കാരുടേയും യാത്രാക്ലേശത്തിനായിരിക്കും പരിഹാരമുണ്ടാകുക. തിരുവനന്തപുരം, കായംകുളം, കോട്ടയം, കൊച്ചി, ഷൊർണൂർ, കോഴിക്കോട് തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഷട്ടിൽ സർവീസുകൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മെമു ട്രെയിനുകൾ പ്രധാന റൂട്ടുകളിൽ തുടർച്ചയായി ഓടിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ, റെയിൽവേ പുതുതായി അവതരിപ്പിക്കുന്ന വന്ദേമെട്രോയും കേരളം പ്രതീക്ഷിക്കുന്നുണ്ട്. ഇതും മെമു മാതൃകയിലുള്ളതാണ്. അതേസമയം, വരാനിരിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ കേരളത്തിന് അനുവദിക്കണമെന്നും കമ്മിറ്റി ചെയർമാൻ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സമിതി നിർദ്ദേശിച്ചിട്ടുണ്ട്.

ദീർഘദൂര യാത്രക്കാരെ ലക്ഷ്യമിട്ടാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അനുവദിക്കാൻ നിർദേശിച്ചിരിക്കുന്നത്. അതേസമയം, വന്ദേഭാരതിനും മോഭാരതിനും പിന്നാലെ ദീർഘദൂര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനായ അമൃത് ഭാരത്, അയോദ്ധ്യയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 30ന് ഫ്ളാഗ് ഓഫ് ചെയ്യും. ആദ്യ ട്രെയിൻ അയോദ്ധ്യ ബീഹാറിലെ ദർഭംഗ റൂട്ടിലായിരിക്കും. രണ്ടാമത്തെ ട്രെയിൻ ബംഗളൂരു മാൾഡ റൂട്ടിലായിരിക്കും. കൂടാതെ, അയോദ്ധ്യയിൽ നിന്ന് ആറ് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളും പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്യും. അതേസമയം, ഫ്ളാഗ് ഓഫ് കഴിഞ്ഞാലും മാസങ്ങളോളം ഓടിച്ച് സാങ്കേതിക പ്രശ്നങ്ങളെല്ലാം പരിഹരിച്ച ശേഷമാവും അമൃത് ഭാരതിന്റെ റെഗുലർ സർവീസ് ഉണ്ടാവുകയെന്ന് ന്യൂഡൽഹി റെയിൽ വേസ്റ്റേഷനിൽ ട്രെയിൻ പരിശോധിച്ച ശേഷം കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. കുറഞ്ഞ ചെലവിൽ ദീർഘദൂര സർവീസ് ലക്ഷ്യമിട്ടാണ് അമൃത് ഭാരത് വരുന്നത്. 800 കിലോമീറ്ററിലേറെ ദൂരവും നിലവിൽ പത്ത് മണിക്കൂറിലേറെ യാത്രാസമയവുമുള്ള നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് അമൃത് ഭാരത് ട്രെയിനുകൾ. അതിഥി തൊഴിലാളികളടക്കം സാധാരണക്കാരെ ലക്ഷ്യമിട്ടാണ് സ്ലീപ്പർ കം അൺറിസർവ്ഡ് ട്രെയിൻ ആവിഷ്കരിച്ചിരിക്കുന്നത്. അന്ത്യോദയ, വന്ദേ സാധാരൺ എക്സ്പ്രസുകൾക്ക് പകരമാണിത്. ഓറഞ്ചും ചാരനിറവു മുള്ള ട്രെയിനിന് എക്സ്പ്രസ് ട്രെയിൻ ടിക്കറ്റ് നിരക്ക് ഈടാക്കുക. എന്തായാലും, കേരളത്തിനായി നിരവധി വികസന പ്രവർത്തനങ്ങൾ തന്നെയാണ് അണിയറയിൽ മോദി സർക്കാർ ഒരുക്കുന്നത്.

Related Articles

Latest Articles