Sunday, January 4, 2026

ഗുരുദേവനോട് വീണ്ടും അവഗണന: ശ്രീനാരായണ ഗുരു തപസ്സനുഷ്ഠിച്ച കൊടിതൂക്കിമലയിൽ പാറപൊട്ടിക്കുന്നതിനെതിരേ അരുവിപ്പുറം മഠം

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ ശ്രീനാരായണ ഗുരു തപസ്സനുഷ്ഠിച്ച കൊടിതൂക്കിമലയിൽ പാറപൊട്ടിക്കുന്നതിനെതിരേ നടപടി ആവശ്യപ്പെട്ട് അരുവിപ്പുറം മഠം കളക്ടർക്ക് പരാതി നൽകി. കൊടിതൂക്കി മലയിലെ ഗുരുദേവ ക്ഷേത്രത്തിനും ഗുഹയ്ക്കും ഭീഷണിയായ പാറപൊട്ടിക്കൽ തടയണമെന്നാവശ്യപ്പെട്ടാണ് അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയാണ് കളക്ടർക്ക് പരാതി നൽകിയത്.

നഗരസഭയിലെ കൊല്ലവംവിള വാർഡിന്റെ ഭാഗമായ സ്ഥലത്താണ് കുന്നിൻചരുവിൽ പാറപൊട്ടിക്കുന്നത്. ദിവസവും നിരവധി ലോഡ് മണ്ണും പാറയുമാണ് ഇവിടെനിന്നു കടത്തുന്നത്. കൊടിതൂക്കിമലയ്ക്ക് ഭീഷണിയായ പാറപൊട്ടിക്കലിനെതിരേ നടപടി സ്വീകരിക്കണമെന്ന് മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ആവശ്യപ്പെട്ടു. ഖനനം തുടർന്നാൽ മഴക്കാലത്ത് ഉരുൾപൊട്ടൽപോലുള്ള പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമെന്ന ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles