Tuesday, May 14, 2024
spot_img

കോടതി വിധി വരും മുൻപേ തന്നെ കർഷകർക്ക് വേണ്ടി കേരളം പരിഗണിച്ച വിഷയമാണിത്, സുപ്രീം കോടതിയിൽ തിരുത്തൽ അപേക്ഷ നൽകും; ബഫർസോൺ വിവാദത്തില്‍ നിലപാട് ആവര്‍ത്തിച്ച് എ കെ ശശീന്ദ്രന്‍

കോഴിക്കോട്: പരിസ്ഥിതി ലോല വിവാദത്തില്‍ നിലപാട് ആവര്‍ത്തിച്ച് മന്ത്രി എ കെ ശശീന്ദ്രന്‍.’കർഷക സമൂഹത്തിന്‍റെ ഇടയിൽ മനപൂർവ്വം ആശങ്ക ഉണ്ടാക്കാൻ ചില ശ്രമങ്ങൾ നടക്കുന്നു. സുപ്രീം കോടതി ഉത്തരവ് സംസ്ഥാനങ്ങളുടെ നിലപാട് കേൾക്കാതെയാണ്. കോടതിക്ക് അറിയാം ഇതിൽ തന്നെ ബുദ്ധിമുട്ട് ഉണ്ട്. അതിനാൽ സംസ്ഥാനങ്ങൾക്ക് പ്രശ്ന പരിഹാരത്തിന് ഒരു അവസരം കോടതി തുറന്ന് തന്നിട്ടുണ്ട്.

ഈ വഴിയിലൂടെ പോയി പ്രശ്നം പരിഹരിക്കും. അല്ലാതെ പഴയ കാര്യങ്ങൾ പറഞ്ഞ് വിഷയം ചിലർ സങ്കീർണ്ണമാകുന്നു. ഇത് ദൗർഭാഗ്യകരം..പരാതിക്കാർക്ക് എംപവർ കമ്മിറ്റിയെ സമീപിക്കാം.കോടതി വിധി വരും മുൻപേ തന്നെ കർഷകർക്ക് വേണ്ടി കേരളം പരിഗണിച്ച വിഷയമാണിത്. കാലതാമസമോ അപാകമോ ഉണ്ടായിട്ടില്ല. സുപ്രീം കോടതിയിൽ തിരുത്തൽ അപേക്ഷ നൽകും’. 12 ന് കോടതി തുറക്കുന്നതോടെ അപേക്ഷ നൽകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Related Articles

Latest Articles