Monday, April 29, 2024
spot_img

ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു; 5 ഫയർ എഞ്ചിൻ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടർന്ന് ഫയർ ഫോഴ്‌സ് .

ബിഹാർ: ഈസ്റ്റ് ചമ്പാരം ജില്ലയിലെ ബെൽവ റെയിൽവേ സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. റക്‌സൗലിൽ നിന്ന് നർകാട്ടിയഗഞ്ചിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ എഞ്ചിനാണ് തീപിടിച്ചത്. സംഭവത്തിൽ ആർക്കും അപകടമില്ല.

ട്രെയിനിലെ എഞ്ചിനിൽ നിന്ന് മറ്റ് ബോ​ഗികളിലേക്ക് തീ പടരാതിരുന്നതിനാൽ യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. തീയണക്കാനുള്ള പരിശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. തീപിടിക്കാനുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.

ഇപ്പോഴും ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കാരണം ഈ മേഖലയിൽ എത്തിപ്പെടാൻ ഉള്ള പ്രയാസം ഫയർ എഞ്ചിൻ നേരിട്ടിരുന്നു. തീയണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുന്നെന്നാണ് ഫയർ എഞ്ചിൻ അധികൃതർ അറിയിക്കുന്നത്. ഏകദേശം 5 ഫയർ എഞ്ചിൻ ഉപയോഗിച്ചാണ് തീയണയ്ക്കാനുള്ള ശ്രമം തുടരുന്നത്.

Related Articles

Latest Articles