തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കാത്ത സാഹചര്യത്തിൽ സ്വകാര്യ ബസ് ഉടമകള്‍ ഇന്ന് വീണ്ടും ഗതാഗത മന്ത്രിയെ കാണും. വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കാതെ ബസ് ചാര്‍ജ് മാത്രം വര്‍ധിപ്പിച്ചത് കെഎസ്‌ആര്‍ടിസിയെ സഹായിക്കാനാണെന്നാണ് ബസ് ഉടമകൾ ആരോപിക്കുന്നത്.
ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ട സമയത്ത് 92 രൂപയായിരുന്ന ഡീസല്‍ വില ഇപ്പോള്‍ 100 പിന്നിട്ടു. ഒരു ബസ്സിന് ശരാശരി 60 ലിറ്റര്‍ ഡീസലാണ് പ്രതിദിനം വേണ്ടത്. അതുകൊണ്ട് ഇക്കാര്യങ്ങളെല്ലാം വീണ്ടും മന്ത്രിമായുള്ള കൂടിക്കാഴ്ചയില്‍ അറിയിക്കും.
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് എല്‍ഡിഎഫ് അംഗീകാരം നല്‍കിയതോടെ മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്നും 10 രൂപയാക്കി വര്‍ധിപ്പിച്ചെങ്കിലും വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കില്‍ വര്‍ധനവ് ഉണ്ടായിട്ടില്ല. ഓട്ടോ, ടാക്‌സി നിരക്കുകളും വര്‍ധിപ്പിച്ചിട്ടുണ്ട്.

