Monday, May 20, 2024
spot_img

വെള്ള കാർഡ് ഉടമകൾക്ക് ഈ മാസം10 കിലോ അരി; സംസ്ഥാനത്ത് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് പൂർണ ഡിജിറ്റലൈസേഷനിലേക്ക്; ഭക്ഷ്യമന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ള റേഷൻ കാർഡുകാർക്ക് ഈ മാസം പത്ത് കിലോ അരി വീതം നൽകാനും നീല കാർഡുടമകൾക്ക് മൂന്ന് കിലോ അധിക അരി 15 രൂപ നിരക്കിൽ നൽകാനും തീരുമാനമായിട്ടുണ്ടെന്ന് അറിയിച്ച് ഭക്ഷ്യമന്ത്രി ജി ആർ അനിൽ.

മാത്രമല്ല പൊതുവിപണിയില്‍ 30 രൂപക്ക് മുകളില്‍ വിലയുള്ള അരിയാണ് കുറഞ്ഞ വിലയ്ക്ക് നല്‍കുന്നതെന്നും ഇത് വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഏറെ സഹായിക്കുമെന്നും
ഭക്ഷ്യ- പൊതുവിതരണ വകുപ്പിന് കീഴിലെ വകുപ്പുകൾ ഈ മാസം മുതൽ ഇ-ഓഫിസുകളായി മാറുമെന്നും പൊതുവിതരണ വകുപ്പ് പൂർണമായും ഡിജിറ്റലൈസ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ വിവിധ മേഖലകളിലെ ജനങ്ങളുടെ ആവശ്യവും താത്പര്യവും കണക്കിലെടുത്ത് വിതരണം ഉറപ്പ് വരുത്താന്‍ താലൂക്ക് സപ്ലെ ഓഫിസര്‍മാരെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

Related Articles

Latest Articles