തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തില്‍ കണ്ണുംനട്ട്് സര്‍ക്കാരും ദേവസ്വം ബോര്‍ഡും. മ്യൂസിയമാക്കുന്നതിന് സുപ്രീംകോടതിയുടെ അനുമതി തേടുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു.
പത്മനാഭ സ്വാമിക്ഷേത്രത്തിലെ നിധിശേഖരം വിശ്വാസങ്ങള്‍ ഹനിക്കാത്ത വിധം അന്താരാഷ്ട്ര തലത്തിലുള്ള മ്യൂസിയമുണ്ടാക്കി പ്രദര്‍ശിപ്പിക്കണമെന്ന് കെ ബി ഗണേഷ് കുമാറാറിന്റെ ആവശ്യത്തിനാണ് മന്ത്രി മറുപടി നല്‍കിയത്.
സഹകരണ-ടൂറിസം വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടെയായിരുന്നു നിര്‍ദ്ദേശം. ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലണെന്നായിരുന്നു ദേവസ്വം മന്ത്രിയുടെ മറുപടി.

