Thursday, January 8, 2026

“കേരളത്തിൽ തീവ്രവാദ പ്രസ്ഥാനങ്ങളുണ്ട്”; രഞ്ജിത്ത് വധക്കേസിലെ പ്രതികളെ ഉടൻ പിടികൂടുമെന്ന് സജി ചെറിയാൻ

ആലപ്പുഴ: കേരളത്തിൽ തീവ്രവാദ പ്രസ്ഥാനങ്ങളുണ്ടെന്ന് തീരദേശ വകുപ്പ് മന്ത്രി സജി ചെറിയാൻ (Saji Cheriyan). കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:

“രഞ്ജിത്ത് ശ്രീനിവാസന് യാതൊരു ശത്രുക്കളും ഉണ്ടായിരുന്നില്ല. ഒരു പെറ്റി കേസിൽ പോലും പ്രതിയായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതത്തിന് കാരണമായ പ്രതികൾ ലോകത്തെ എവിടെപ്പോയാലും പിടിക്കും. കേരളത്തിൽ ഭീകര സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്നും, സാമൂഹ്യപരമായ ഉത്തരവാദിത്വങ്ങൾ മറന്നുകൊണ്ട് വർഗീയ ചേരിതിരിവ് ലക്ഷ്യമിട്ടാണ് അവർ പ്രവർത്തിക്കുന്നത്. ഇതിനായി വളരെ ആസൂത്രിതമായി പ്രവർത്തിക്കുന്ന, പരിശീലനം ലഭിച്ച ആളുകളുണ്ടെന്നും ഇവരെ വേരോടെ പിഴുതെറിയണമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.

അതേസമയം ആലപ്പുഴ കൊലപാതകങ്ങളിൽ കേരളാ പോലീസ് നിക്ഷ്പക്ഷമായ അന്വേഷണമാണ് നടത്തുന്നത്. പോലീസിന് എന്തെങ്കിലും വീഴ്ച സംഭവിച്ചതായി കരുതുന്നില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. അതോടൊപ്പം തീവ്രവാദ പ്രസ്ഥാനങ്ങളെ ഇല്ലായ്മ ചെയ്യാൻ ജനങ്ങൾ ഒന്നിക്കണമെന്നും, കേരളത്തിലെ 95 ശതമാനം ജനങ്ങളും ഇവർക്കെതിരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Related Articles

Latest Articles