Friday, September 25, 2026

പൂരപ്പെരുമയ്ക്ക് മങ്ങലേൽക്കില്ല ,ആർഭാടവും ആചാരത്തനിമയും നിലനിറുത്തും:മന്ത്രി വിഎസ് സുനിൽകുമാർ

തൃശൂര്‍: മുന്‍ വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും തൃശൂര്‍ പൂരം വളരെ ആര്‍ഭാടപൂര്‍വവും ആചാരപ്രകാരവും തന്നെ നടത്തുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. അതീവ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. സുരക്ഷയുടെ ഭാഗമായി കൂടുതല്‍ സിസിടിവികളും, പോലീസുകാരെയും, അഗ്‌നിശമനസേനയെയും നിയോഗിക്കും.

അതേസമയം പൂരം ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക് യാതൊരുവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൂരത്തിനെത്തുന്നവർ സഞ്ചികളും ബാഗുകളും കൊണ്ടുവരരുതെന്ന് നിർദ്ദേശം നൽകും. പിഴവറ്റ സുരക്ഷ ഒരുക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരമൊരു അഭ്യർത്ഥനയെന്നും മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. സുരക്ഷയ്ക്കായി കൂടുതൽ സിസിടിവികളും പൊലീസ്, ഫയർഫോഴ്സ് സംവിധാനങ്ങളും വിന്യസിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles