Tuesday, September 22, 2026

എസ്എസ്എല്‍സി പരീക്ഷ ഫലം തിങ്കളാഴ്ച

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം തിങ്കളാഴ്ച (06-02-2019)പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥാവും ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തുക. ഇതോടൊപ്പം ടിഎച്ച്സ്എല്‍സി,ടിഎച്ച്സ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്.എല്‍സി(ഹിയറിംഗ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും നടക്കും

ഒദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം സംസ്ഥാനസര്‍ക്കാരിന്‍റെ അ‍ഞ്ച് വെബ് സൈറ്റുകളിലൂടെ ഫലം അറിയാം. keralapareeksahabhavan.in,sslcexam.kerala.gov.in,results.kite.kerala.gov.in, results.kerala.nic.in, prd.kerala.gov.in

എസ്എസ്എല്‍സി(എച്ച്ഐ), ടിഎച്ച്സ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്) എന്നിവയുടെ ഫലം sslchiexam.kerala.gov.in എന്ന ലിങ്കിലും ടിഎച്ച്എസ്എല്‍സി ഫലം thslcexam.kerala.gov.in എന്ന ലിങ്കിലും ലഭ്യമാവും.

Related Articles

Latest Articles