Monday, May 20, 2024
spot_img

മന്ത്രിമാർ കൂട്ടത്തോടെ രാജി നൽകി; പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവയ്ക്കില്ല

ശ്രീലങ്ക: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവയ്ക്കില്ല. അടിയന്തര മന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം. എന്നാൽ മറ്റ് മന്ത്രിമാരെല്ലാം രാജിവച്ചു. പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയ്ക്ക് മന്ത്രിമാർ കത്ത് നൽകി. ഇന്ന് പ്രധാനമന്ത്രി പ്രസിഡന്റുമായി ചർച്ച നടത്തും.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ തുടരുന്ന ശ്രീലങ്കയിൽ ഇപ്പോൾ രാഷ്ട്രീയ പ്രതിസന്ധിയും നേരിടേണ്ട അവസ്ഥയാണ്. ഇന്നലെ പ്രധാനമന്ത്രി രാജി വയ്ക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു. ശ്രീലങ്കൻ മാധ്യമങ്ങളാണ് പ്രധാനമന്ത്രി രാപക്സേ പ്രസിഡന്റിന് രാജി നൽകിയെന്ന് റിപ്പോർട്ട് ചെയ്തത്. എന്നാൽ അന്താരാഷ്ട്ര തലത്തിൽ ചർച്ചയായതോടെ ഈ വാർത്ത പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിക്കുകയായിരുന്നു.

സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യം ആദ്യമായിട്ടാണ് ഇത്തരമൊരു സാഹചര്യം അഭിമുഖീകരിക്കുന്നത്. ആഴ്ചകളായി ജനങ്ങൾ ഭക്ഷണത്തിനും അവശ്യ വസ്തുക്കൾക്കും ഇന്ധനത്തിനും ഗുരുതരമായ ക്ഷാമം നേരിടുകയാണ്.

Related Articles

Latest Articles