Saturday, November 21, 2026

പാർലമെന്റ് പിരിച്ചുവിട്ടു; ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ; പാക് പ്രസിഡന്‍റിനും പ്രധാനമന്ത്രിക്കും സ്‌പീക്കർക്കും ഉൾപ്പടെ അഞ്ച് കക്ഷികൾക്ക് കോടതി നോട്ടീസ്

പാകിസ്ഥാൻ: ദേശീയ അസംബ്ലി പിരിച്ചുവിട്ടതിനെ തുടർന്ന് പ്രതിപക്ഷ കക്ഷികൾ സമർപ്പിച്ച ഹർജി പാക് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കാതെ അസംബ്ലി പിരിച്ചുവിട്ട ഡെപ്യൂട്ടി സ്പീക്കറുടെ നടപടി ഉടൻ റദ്ധാക്കണമെന്ന ആവശ്യം കോടതി തള്ളിയിരുന്നു. കേസിൽ പാകിസ്ഥാൻ പ്രസിഡന്‍റിനും പ്രധാനമന്ത്രിക്കും സ്‌പീക്കർക്കും ഉൾപ്പടെ അഞ്ച് കക്ഷികൾക്ക് കോടതി നോട്ടീസ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം ദേശീയ അസംബ്ലിയിൽ അവതരിപ്പിക്കാൻ ഡെപ്യുട്ടി സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു. അവിശ്വാസ പ്രമേയം ഭരണഘടനയ്ക്കെതിരെയാണെന്ന് പറഞ്ഞ സ്പീക്കർ സഭ വിട്ട് ഇറങ്ങി പോകുകയും ചെയ്തു. വിദേശ ശക്തിയുടെ പിന്തുണയുള്ള അവിശ്വാസം അവതരിപ്പിക്കാൻ അനുമതി നൽകാനാവില്ലെന്ന് സ്പീക്കർ പ്രഖ്യാപിച്ചു.

തുടർന്ന് അവിശ്വാസപ്രമേയം അവതരിപ്പിക്കാൻപോലും അനുവദിക്കാതെയിരുന്ന ഡെപ്യൂട്ടി സ്പീക്കർക്കെതിരെ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

Related Articles

Latest Articles