Thursday, May 16, 2024
spot_img

മോദിക്കെതിരെയുള്ള ബിബിസി പരമ്പരയെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം; വൻ പ്രതിഷേധത്തെ തുടർന്ന് പരമ്പര,ബിബിസി പിൻവലിച്ചു

ബി ബി സിയുടെ ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്‍ററി സീരീസിനെതിരെ ശക്തമായി പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നു. ബി ബി സിയുടെ കൊളോണിയൽ മനോനില വ്യക്തമാക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഡോക്യുമെന്‍ററി പാരമ്പരയെന്നും ഇതൊരു അജണ്ടയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ഇതിനു പിന്നാലെ ബിബിസിയുടെ രണ്ട് ഭാഗങ്ങളുള്ള പരമ്പര യുട്യൂബ് പിൻവലിച്ചു.ഇന്നലെയാണ് സീരീസ് യൂട്യൂബിൽ നിന്ന് അപ്രത്യക്ഷമായത്.

ബിബിസി വെബ്‌സൈറ്റിലെ വിവരണമനുസരിച്ച്, ‘India: The Modi Question’ “ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷവും തമ്മിലുള്ള സംഘർഷത്തിലേക്ക് ഒരു നോട്ടം, ആയിരത്തിലധികം പേർ കൊല്ലപ്പെട്ട 2002 ലെ കലാപത്തിൽ അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ചുള്ള അവകാശവാദങ്ങൾ അന്വേഷിക്കുന്നു എന്നീ പരമ്പരകളാണ് കടുത്ത പ്രതിഷേധത്തെത്തുടർന്ന് പിൻവലിച്ചത്.

ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള ബി ബി സിയുടെ ‘ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്‍ററി സീരിസ് പ്രക്ഷേപണം ചെയ്തു തുടങ്ങിയത്.

Related Articles

Latest Articles