ജയ്പൂർ: രാജസ്ഥാൻ കിഷൻഗഢിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുന്ന ചിത്രീകരിച്ച പ്രതികൾ ഇതിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു.
പെൺകുട്ടിയുടെ പക്കൽ നിന്നും പ്രതികൾ 50,000 രൂപയാണ് തട്ടിയെടുത്തത്. പിന്നീടും ഭീഷണി തുടർന്ന പ്രതികൾ 2,50,000 രൂപ കൂടി ആവശ്യപ്പെട്ടു. ഇതോടെ ആയിരുന്നു 17 വയസ്സുകാരി നടുക്കുന്ന സംഭവം പുറംലോകത്തെ അറിയിച്ചത്. പ്രതികളായ അർബാസ്, ജാവേദ്, മുസ്താഖീം, തലീം, സൽമാൻ, അക്രം, സാഹിൽ, അക്രം ഖാൻ എന്നിവർക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

