Saturday, September 26, 2026

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; സിപിഎം നേതാക്കള്‍ ഉള്‍പ്പെടെ 13 പേര്‍ റിമാന്‍ഡില്‍

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സി പി എം നേതാക്കള്‍ ഉള്‍പ്പെടെ 13 പേര്‍ റിമാന്‍ഡില്‍. പാണ്ടിക്കാട് സ്വദേശിയായ 16 കാരിയെ പീഡിപ്പിച്ച കേസിലാണ് സി പി എം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ റിമാന്‍ഡ് ചെയ്തത്. വര്‍ഷങ്ങളായി പെണ്‍കുട്ടി പീഡനത്തിനിരയാവുകയായിരുന്നു.

കേസില്‍ സി പി എം പ്രവര്‍ത്തകരുടേയും കോണ്‍ഗ്രസ് നേതാക്കളുടേയും വ്യാപാരി വ്യവസായി പ്രമുഖരുടേയും ഉള്‍പ്പെടെ നിരവധി പേരുടെ പേരുകള്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയതായാണ് വിവരം.
കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം വന്നതിനെ തുടര്‍ന്ന് അടുത്തിടെ വീട്ടുകാര്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

Related Articles

Latest Articles