Monday, April 29, 2024
spot_img

ഉത്തര്‍പ്രദേശില്‍ ആറ് മാസത്തേക്ക് സമരങ്ങള്‍ക്ക് വിലക്ക്; ലഖ്നൗവില്‍ ഡിസംബര്‍ ഒന്ന് വരെ നിരോധനാജ്ഞ; ലംഘിക്കുന്നവർക്ക് കനത്ത ശിക്ഷയും പിഴയും

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വരുന്ന ആറ് മാസത്തേക്ക് സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യോഗി സര്‍ക്കാര്‍. വിവിധ വകുപ്പുകളിലും കോര്‍പറേഷനുകളിലും സമരങ്ങള്‍ തടഞ്ഞ് എസ്മ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. നവംബര്‍ 26ലെ ദേശീയ പണിമുടക്കിന് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എസ്മ പ്രയോഗിക്കാന്‍ യോഗി ആദിത്യനാഥ് തീരുമാനിച്ചത്. എസ്മ ലംഘിച്ച്‌ സമരത്തിന് ആഹ്വാനം ചെയ്താല്‍ ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

ലഖ്നൗവില്‍ ഡിസംബര്‍ ഒന്ന് വരെ സര്‍ക്കാര്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും ലഖ്നൗവില്‍ കൊവിഡ് കേസുകള്‍ ദിനംപ്രതി ഉയരുന്നത് കണക്കിലെടുത്താണ് തീരുമാനം.

Related Articles

Latest Articles