Tuesday, September 29, 2026

പുരാതന ശിവ ക്ഷേത്രത്തിന് നേരെ അജ്ഞാതരുടെ നാടൻ ബോംബ് ആക്രമണം; അന്വേഷണം വൈകിപ്പിക്കുന്നതിൽ വിമർശനങ്ങളുമായി ബിജെപി

അമരാവതി: പുറത്താണ് ശിവക്ഷേത്രത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. നാടൻ ബോംബ് ഉപയോഗിച്ച് ക്ഷേത്രത്തിലെ വിഗ്രഹം നശിപ്പിച്ചു. ആന്ധ്രപ്രദേശിലെ കനപർത്തിയിലാണ് സംഭവം നടന്നത്.പോലീസ് സംഭവത്തിൽ കേസെടുത്തു.

എന്നാൽ കുറ്റക്കാർക്കെതിരെ നടപടി വൈകുന്നതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. സംസ്ഥാനത്ത് 200-ലധികം തവണ ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടെന്നും ഒരു കുറ്റവാളിയെപ്പോലും പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി സുനിൽ ദിയോധർ പറഞ്ഞു.

തകർന്ന വിഗ്രഹത്തിന് സമീപത്ത് നിന്നും കറുത്ത നിറത്തിലുള്ള വസ്തു കണ്ടെടുത്തിട്ടുണ്ട്. നാടൻ ബോംബ് ഉപയോഗിച്ചാണ് അക്രമം നടത്തിയതെന്നാണ് സംശയം. ഇവ വിശദമായ പരിശോധനകൾക്ക് വിധേയമാക്കിയതിന് ശേഷം സ്ഥിരീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles