മലപ്പുറം: മിസ്ഡ് കോളും മെസേജും വഴി ബന്ധം സ്ഥാപിച്ച് തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പേര്‍ പിടിയില്‍.
കരുവാരക്കുണ്ട് പോലിസാണ് പണവും, ആഭരണങ്ങളും തട്ടിയെടുക്കുന്ന സംഘത്തെ തന്ത്രപരമായി പിടികൂടിയത്.
ത്രിക്കളൂര്‍ പുല്ലാട്ട സ്വദേശി മാങ്ങാട്ടു തൊടിയിൽ റഷീദ്, കൊളങ്ങര ഖദീജ എന്നിവരെയാണ് എസ്.ഐ.സുജിത്ത് മുരാരിയും സംഘവും അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങൾ വഴി മിസ്ഡ് കോള്‍, മെസേജ് എന്നിവ മുഖേന സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കുകയും സ്വര്‍ണ്ണാഭരണങ്ങളും, പണവും കൈകലാക്കി തട്ടിപ്പ് നടത്തുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.
എസ്.ഐ.സുജിത്ത് മുരാരി, എസ്.സി.പി.ഒ കെ.എസ്.ഉല്ലാസ്, സി.പി.ഒമാരായ ഷിജിന്‍ ഗോപിനാഥ്, അജിത്ത്, മനു പ്രസാദ്, ഹലീ മ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

