Monday, May 6, 2024
spot_img

ബൈക്കിലെത്തി മൊബൈൽ ഫോണും പണവും കവർന്നു: പ്രവാസി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ

ജിദ്ദ: ജിദ്ദയിൽ ബൈക്കിൽ സഞ്ചരിച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസിൽ പ്രവാസി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. സൗദി അറേബ്യയിലാണ് സംഭവം. സൗദി യുവാവിനെയും വിദേശിയെയുമാണ് അറസ്റ്റ് ചെയ്തത്.

ബൈക്കിൽ സഞ്ചരിച്ചാണ് ഇവർ പണം കവരുന്നതെന്ന് സൗദി പോലീസ് അറിയിച്ചു. മാത്രമല്ല നിയമനടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ ദിവസം സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾ അധികൃതർ പരാജയപ്പെടുത്തിയിരുന്നു. 83 ലക്ഷം നിരോധിത മയക്കുമരുന്ന് ഗുളികകളാണ് ജിദ്ദ ഇസ്ലാമിക് പോർട്ട് വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Related Articles

Latest Articles