Wednesday, October 7, 2026

ഫയലുകൾ കാണാതായ സംഭവം പോലീസിന് കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചു കളിച്ച് ആരോഗ്യവകുപ്പ്; സംഭവത്തിൽ ദുരൂഹതയേറുന്നു

തിരുവനന്തപുരം: ആരോഗ്യ വകുപ്പിൽ നിന്നും ഫയലുകൾ കാണാതായ സംഭവത്തിൽ കൃത്യമായ വിവരങ്ങൾ നൽകണം എന്ന് പൊലീസ്. ഇതു സംബന്ധിച്ച് കന്റോൺമെന്റ് പോലീസ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കത്ത് നൽകി. 500 ലേറെ ഫയലുകൾ കാണാതായിട്ടും കൃത്യമായ വിവരങ്ങൾ ആരോഗ്യ വകുപ്പ് നൽകിയിട്ടില്ല.

വിവരങ്ങൾ നൽകാത്തതിനാൽ കേസെടുക്കാൻ കഴിയുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ഒരു മാസം മുമ്പാണ് പർച്ചേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഫയലുകൾ കാണാതായത്. കൊവിഡ് കാല കൊള്ളയിലെ സമഗ്ര അന്വേഷണത്തിലെ ഒളിച്ചുകളിക്ക് പിന്നാലെ ആണ് ഫയൽ കടത്തിലും ആരോഗ്യ വകുപ്പിന്റെ മെല്ലെ പോക്ക്.

Related Articles

Latest Articles