Tuesday, September 22, 2026

കാണാതായ പെൺകുട്ടിയെ തിരികെ കിട്ടി; cwc യിൽ ഹാജരാക്കും

കോഴിക്കോട്: കോഴിക്കോട് വെളളയിൽ നിന്ന് കാണാതായ പെൺകുട്ടി തിരികെയെത്തി. വെളളിമാട് കുന്ന് ബാലികാമന്ദിരത്തിൽ നിന്ന് പെൺകുട്ടി പുറത്തുകടക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് വീട്ടുകാർക്കൊപ്പം പെൺകുട്ടിയെ പറഞ്ഞയച്ചു. എന്നാൽ കഴിഞ്ഞ ദിവസം പെൺകുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ വെളളയിൽ പോലീസിൽ പരാതി നൽക്കുകയായിരുന്നു.

പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കുട്ടി ഇന്നലെ രാത്രിയോടെ വീടെത്തിയതായി രക്ഷിതാക്കൾ ബാലക്ഷേമ സമിതിയെ വിവരമറിയിച്ചത്. കുട്ടിയെ ഇന്ന് തന്നെ സിഡബ്യുസിക്ക് മുന്നിൽ ഹാജരാക്കും. ജനുവരി 26നാണ് ബാലികാമന്ദിരത്തിലെ ആറ് കുട്ടികൾ പുറത്തുകടക്കാൻ ശ്രമിക്കുന്നത്. ഇതിൽ രണ്ടുപേരെ കർണാടകത്തിൽ വച്ചും നാലുപേരെ മലപ്പുറത്ത് വച്ചും കണ്ടെത്തുകയായിരുന്നു.

തുടർന്നാണ് കുട്ടികളെ വീട്ടുകാർക്കൊപ്പം അയച്ചത്. ബാലമന്ദിരത്തിലെ സാഹചര്യം മോശമാണെന്ന കാരണത്താലാണ് പുറത്തുകടക്കാൻ ശ്രമം നടത്തിയതെന്ന് കുട്ടികൾ നേരത്തെ പോലീസിന് മൊഴിനൽകിയിരുന്നു.

Related Articles

Latest Articles