അറ്റ്ലാന്റിക് സമുദ്രത്തില്‍ അസോറസ് ദ്വീപിന് സമീപം ചരക്കു കപ്പലിന് തീപിടിച്ചു. 1200ഓളം കാറുകള്‍ കത്തിനശിച്ചുവെന്നാണ് വിവരം. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെയും പോര്‍ചുഗീസ് നാവികസേന രക്ഷപ്പെടുത്തിയതായും ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും നേവി അറിയിച്ചു.
1,100 പോർഷെ ഉൾപ്പെടെയുള്ള കാറുകളുമായി സഞ്ചരിച്ച ഫെലിസിറ്റി എയ്സ് എന്ന ചരക്കു കപ്പലിനാണ് തീപിടിച്ചത്. കപ്പലിൽ ഫോക്സ് വാഗണിന്റെ 3,965 വാഹനങ്ങൾ ഉണ്ടായിരുന്നതായി ഫോക്സ്‌വാഗൺ യുഎസ് അറിയിച്ചു. പോർഷെയുടെ 1,100 കാറുകളാണ് ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന്, ബുക്ക് ചെയ്തിട്ടുള്ള ഉപഭോക്താക്കൾക്ക് വാഹനം ലഭിക്കാൻ വൈകുമെന്ന് വാഹന നിർമാതാക്കൾ അറിയിച്ചു.പോർച്ചുഗീസ് ദ്വീപ് പ്രദേശമായ അസോറസിലെ ടെർസെയ്‌റ ദ്വീപിൽ നിന്ന് 200 മൈൽ അകലെയുള്ളപ്പോഴാണ് കപ്പലിന്റെ കാർഗോ ഹോൾഡിൽ തീപിടിച്ചത്.

