Friday, September 25, 2026

തൃശ്ശൂരിൽ, ഒറ്റ ദിവസം ആറു പെൺകുട്ടികളെ കാണാതായി

തൃശൂർ ജില്ലയിലെ വ്യത്യസ്ത സ്ഥലങ്ങളില്‍നിന്നായി ഒരേ ദിവസം തന്നെ ആറ് പെണ്‍കുട്ടികളെ കാണാതായി. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥിനികളെയാണ് കഴിഞ്ഞദിവസം കാണാതായത്. ഇതില്‍ ഒരു പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.

തൃശ്ശൂര്‍ സിറ്റി, റൂറല്‍ പോലീസ് പരിധികളില്‍പ്പെട്ട അയ്യന്തോള്‍, വടക്കഞ്ചേരി, ചാലക്കുടി, മാള, പാവറട്ടി, പുതുക്കാട് എന്നിവിടങ്ങളില്‍നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

കാണാതായ പെണ്‍കുട്ടികളെക്കുറിച്ചുള്ള വിവരങ്ങളോ, വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങളോ പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഒറ്റ ദിവസം ,ആറ് പെണ്‍കുട്ടികളെയും കാണാതായ സംഭവങ്ങള്‍ തമ്മില്‍ ബന്ധമില്ലെന്നും ഓരോരുത്തരെയും വ്യത്യസ്ത സാഹചര്യങ്ങളിലാണ് കാണാതായതെന്നും പോലീസ് പറയുന്നു. ഇവരില്‍ ചിലര്‍ കമിതാക്കള്‍ക്കൊപ്പം പോയെന്ന് സൂചന ലഭിച്ചതായും പോലീസ് പറഞ്ഞു.

Related Articles

Latest Articles