Friday, November 20, 2026

നന്മണ്ടയിൽ കാണാതായ യുവതിയുടെ മൃതദേഹം ക്വാറിയിൽ: ദുരൂഹത!

കോഴിക്കോട്: നന്മണ്ടയിൽ കാണാതായ യുവതിയുടെ മൃതദേഹം ക്വാറിയിൽ കണ്ടെത്തി. പാറക്കുഴിയിൽ രഗീഷിൻ്റെ ഭാര്യ ശിശിരയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് ശിശിരയെ കാണാതായത്. തുടർന്ന് ഭർത്താവ് രഗീഷിൻ്റെ അച്ഛൻ പോലീസിൽ പരാതി നൽകിയിരുന്നു.

രാവിലെ മുതൽ നാട്ടുകാരും ഫയർ ഫോഴ്സും മുങ്ങൽ വിദഗ്ധരും പരലാട് ക്വാറിയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ശിശിരയുടെ മൊബൈൽ ഫോണും ചെരിപ്പും ക്വാറിക്ക് സമീപം കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ക്വാറിയിൽ തെരച്ചിൽ ആരംഭിച്ചത്. സ്ഥലത്ത് ഡോഗ് സ്‌ക്വാഡും എത്തി. നരിക്കുനി ഫയർഫോഴ്‌സും മുങ്ങൽ വിദഗ്ധരും ചേർന്നാണ് ക്വാറിയിൽ തെരച്ചിൽ നടത്തിയത്.

Related Articles

Latest Articles